ഹീറോ ഇലക്ട്രിക്കിന്റെ ബുക്കിംഗില്‍ വൻ വര്‍ധന
Monday, August 23, 2021 1:37 PM IST
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ ബുക്കിംഗില്‍ വൻ വര്‍ധന. ഒപ്റ്റിമ എച്ച്എക്സ്, നൈക്സ് എച്ച്എക്സ് എന്നീ മോഡലുകള്‍ക്ക് രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ വൻ ഡിമാൻഡുള്ളതായി കമ്പനി അധികൃതര്‍ അറിയിച്ചു.
ഇന്ധനവിലയിലെ വര്‍ധനയാണ് ഉപയോക്താക്കളെ പ്രധാന ഗതാഗത മാര്‍ഗമായി ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഫെയിം 2 നയത്തില്‍ വരുത്തിയ ഭേദഗതികളും വിവിധ സംസ്ഥാനങ്ങള്‍ നല്കുന്ന അധിക സബ്സിഡികളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതായും കമ്പനി അധികൃതര്‍ കൂട്ടിച്ചേർത്തു.