രണ്ട് കോടിയിലധികം വിൽപന നേട്ടവുമായി ഹോണ്ട ആക്ടീവ
Wednesday, November 14, 2018 2:42 PM IST
രണ്ടു കോടി യൂണിറ്റ് വിൽപന കൈവരിക്കുന്ന ആദ്യ സ്കൂട്ടറായി മാറിയിരിക്കുകയാണ് ഹോണ്ട ആക്ടീവ.
രണ്ടു കോടി കുടുംബങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിന് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷ നിമിഷമാണിതെന്നും ഹോണ്ട പ്രസിഡണ്ടും സിഇയുമായ മിനോരു കാറ്റോ പറഞ്ഞു.
15 വർഷം കൊണ്ടാണ് ആക്ടീവ ഒരു കോടി വിൽപന നേട്ടം കൈവരിച്ചത്. എന്നാൽ രണ്ട് കോടി തികയ്ക്കാൻ എടുത്തത് വെറും മൂന്ന് വർഷം മാത്രമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.