ഹീറോ ഡസ്റ്റിനി 125
125 സിസി വിഭാഗത്തിലെ വിലക്കുറവുള്ള മോഡൽ. ഈ വിഭാഗത്തിൽ ഹീറോയുടെ ആദ്യ മോഡലുമാണ് ഡസ്റ്റിനി 125. ഹീറോ ഡ്യുയറ്റിന്‍റെ 110 സിസി എൻജിൻ നവീകരിച്ചാണ് ഡസ്റ്റിനിയുടെ 125 സിസി എൻജിൻ നിർമിച്ചിരിക്കുന്നത്.

8.7 ബിഎച്ച്പി -10.20 എൻഎം ആണ് എൻജിൻ ശേഷി. ലിറ്ററിന് 51.50 കിലോമീറ്റർ മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനാണ് മുൻചക്രത്തിന്. പത്ത് ഇഞ്ച് വീലുകളാണ് മുന്നിലും പിന്നിലും.


മുൻചക്രത്തിനു ഡിസ്ക് ബ്രേക്ക് ഓപ്ഷൻ ആയി പോലും ലഭ്യമല്ല. സീറ്റ് ഉയർത്താതെ തന്നെ ഇന്ധനം നിറയ്ക്കാവുന്ന വിധം എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ് നൽകിയിരിക്കുന്നു. സെമി ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് കണ്‍സോളിൽ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററും സർവീസ് ഇൻഡിക്കേറ്ററും ഉണ്ട്. മൊബൈൽ ചാർജർ ആക്സസറിയായി ലഭിക്കും. ഭാരം 111.5 കിലോഗ്രാം. ഗ്രൗണ്ട് ക്ലിയറൻസ് 155 മില്ലിമീറ്റർ.