ലൈഫ് ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതെങ്ങനെ?
എന്താണ് ലൈഫ് ഇൻഷുറ ൻസ്?

ഈ ചേദ്യത്തിനുള്ള ഉത്തരം അറിഞ്ഞിട്ടുവേണം ഇൻഷുറൻസിനെ സംബന്ധിച്ച മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ. ലൈഫ് ഇൻഷുറൻസ് എന്നത് ഇൻഷുറൻസ് പോളിസി ഉടമയും ഇൻഷുറൻസ് കന്പനിയും തമ്മിലുള്ള ഒരു കരാറാണ്. ഇൻഷുറൻസ് കന്പനി, പോളിസി ഉടമയുടെ മരണശേഷം ഒരു നിശ്ചിത തുക നോമിനിക്ക് നൽകുമെന്ന് വാഗാദാനം ചെയ്യുന്നു. പോളിസി ഉടമ ഈ തുകയ്ക്കായി പ്രീമിയം എന്ന പേരിൽ ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് കന്പനിക്കു നൽകുന്നു.

ഇതിന്‍റെ പ്രധാന ഉദ്ദേശ്യം പോളിസി ഉടമയുടെ ആശ്രിതർക്ക് അഥവാ നോമിനിക്ക് ഉടമയുടെ മരണശേഷം നിശ്ചിത തുക ലഭ്യമാക്കുകയെന്നതാണ്. പോളിസി ഉടമയാണ് ആ കുടുംബത്തിലെ പ്രധാന വരുമാന ആശ്രയമെങ്കിൽ അദ്ദേഹം മരിച്ചാൽ സാന്പത്തികമായുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുക എന്ന ഉദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്.
പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് ഓട്ടോമാറ്റിക്കായി പോളിസി തുക ലഭിക്കില്ല. അതിന് പോളിസി ക്ലെയിം ചെയ്യണം. എങ്കിൽ മാത്രമേ ഈ തുക ലഭിക്കു.

ക്ലെയിം എങ്ങനെ

ക്ലെയിം ചെയ്ത് തുക നേടണമെങ്കിൽ ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് വേണം ക്ലെയിം ചെയ്യാൻ. ക്ലെയിം ചെയ്യാനായി ഒരു ഫോം ഇൻഷുറൻസ് കന്പനിയിൽ നിന്നും ലഭിക്കും. ആ ഫോം പൂരിപ്പിച്ച് , നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം ഇൻഷുറൻസ് കന്പനിയിൽ സമർപ്പിക്കണം.

ആവശ്യമായ രേഖകൾ

* ഒറിജിനൽ പോളിസി ഡോക്കുമെന്‍റ്
* ക്ലെയിം സെറ്റിൽമെന്‍റ് ഫോമിൽ ക്ലെയിം ചെയ്യുന്നയാൾ നോമിനിയാണോ അല്ലയോ എന്ന് ചോദിച്ചിട്ടുണ്ടാകും.നോമിനിയെ വെച്ചിട്ടില്ലെങ്കിലോ നോമിനി അല്ല ക്ലെയിം ചെയ്യുന്നതെങ്കിലോ പോളിസി ഉടമയുമായുള്ള നിയമപരമായി ബന്ധം തെളിയക്കുന്ന രേഖ ഹാജരാക്കണം.
* വിൽപത്രമോ അല്ലെങ്കിൽ നിമയപരമായി ബന്ധം തെളയിക്കുന്ന എന്തെങ്കിലും രേഖയാണെ ങ്കിലും മതി.
* നോമിനി തന്നെയാണ് ക്ലെയിം ചെയ്യുന്നതെങ്കിൽ പോളിസി ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന നോമിനിയുടെ ഐഡന്‍റിറ്റി പ്രൂഫ് നൽകണം.
* പോളസി ഉടമയുടെ മരണ സർട്ടിഫിക്കറ്റ്
* ആശുപത്രിയിൽവെച്ചാണ് മരിച്ചതെങ്കിൽ ആശുപത്രി രേഖകൾ സമർപ്പിക്കണം
* നോമിനിയുടെ നിലവിലെ അഡ്രസ് തെളിയക്കുന്ന രേഖകൾ
* അപകട മരണമാണെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾക്കൊപ്പം ചുവടെ പറഞ്ഞിരിക്കുന്ന രേഖകളും നൽകണം

1. ആശുപത്രിയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്
2. പോസ്റ്റ് മോർട്ടം റിപ്പോർട്ട്
3. എഫ്ഐആർ കോപ്പി
4. പോലീസിൽ നിന്നുള്ള ഫൈനൽ റിപ്പോർട്ട്
5. അപകടത്തെക്കുറിച്ച് വന്ന ഏതെങ്കിലുമൊരു പത്രത്തിലെ വാർത്ത
6. ഡ്രൈവിംഗ് ലൈസൻസ്(ഡ്രൈവിംഗിനിടയിലെ അപകടമാണെങ്കിൽ)


മരണം വിദേശത്തുവെച്ചാണെങ്കിൽ

ഇന്ത്യക്ക് പുറത്തുവെച്ചാണ് മരിച്ചതും സംസ്കാരം നടത്തിയതുമെങ്കിൽ അവിടെ അത് നടത്തുന്നതിനു ലഭിച്ച പെർമിറ്റ് ഹാജരാക്കണം.

ഏറ്റവും പ്രധാനപ്പെട്ടത് അക്നോളഡ്ജ്മെന്‍റ് സ്ലിപാണ്. മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളെല്ലാം സമർപ്പിച്ചു എന്ന് തെളിയിക്കുന്ന അക്നോളഡ്ജ്മെന്‍റ് സർട്ടിഫിക്കറ്റ് സൂക്ഷിച്ചുവെയ്ക്കണം. ക്ലെയിം സെറ്റിൽമെന്‍റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഇത് ആവശ്യമായി വരും.

എത്ര സമയം വേണം

ക്ലെയിം സെറ്റിൽമെന്‍റിനെക്കുറിച്ച് മനസിലാക്കി കഴിഞ്ഞാൽ പിന്നെ അടുത്ത സംശയം ക്ലെയിം കിട്ടാൻ എത്ര സമയമെടുക്കും എന്നുള്ളതാണ്.
* ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ഐആർഡിഎഐ)യുടെ 2002 ലെ റെഗുലേഷൻ അനുസരിച്ച് ആവശ്യമായ രേഖകളെല്ലാം ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കന്പനി ക്ലെയിം സെറ്റിൽ ചെയ്തു നൽകണമെന്നാണ്. പോളിസി സംബന്ധിച്ച് മറ്റെന്തെങ്കിലും അന്വേഷണമോ മറ്റോ കന്പനിക്ക് നടത്താനുണ്ടെങ്കിൽ ആറുമാസത്തിനുള്ളിൽ അത് പൂർ്ത്തിയാക്കി ക്ലെയിം സെറ്റിൽ ചെയ്ത് നൽകണമെന്നും നിർദേശിക്കുന്നുണ്ട്.

തർക്കമുണ്ടെങ്കിൽ

ക്ലെയിമിന്‍റെ കാര്യത്തിൽ എന്തെങ്കിലും തർക്കം ക്ലെയിം ചെയ്യുന്ന വ്യക്തിയും ഇൻഷുറൻസ് കന്പനിയും തമ്മിൽ ചിലപ്പോഴുണ്ടാകാം.

കൃത്യമായ രേഖകൾ ഇല്ലാത്തതിന്‍റെ പേരിലാണ് പൊതുവേ ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിലാകാതെ പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളുടെ പേരിൽ ക്ലെയിം കിട്ടാതെ പോകില്ലെന്ന് ഉറപ്പാക്കണം. അതിനായി രേഖകൾ സമർപ്പിച്ചു കഴിഞ്ഞും. എല്ലാം നൽകിയിട്ടുണ്ടല്ലോ എന്ന് പരിശോധിക്കാവുന്നതാണ്.

രേഖകൾ എല്ലാം ശരിയായിട്ടും ക്ലെയിം സെറ്റിൽമെന്‍റ് താമസിക്കുകയാണെങ്കിൽ അതിനായി പ്രത്യേക കോടതിയുണ്ട്. ഐആർഡിഎഐയുടെ ഓബുംഡ്സമാൻ. ഇവിടെയാണ് ക്ലെയിം സംബന്ധിച്ച പരാതികൾക്കെല്ലാം പരിഹാരം കാണുന്നത്. ക്ലെയിം ചെയ്യുന്ന വ്യക്തി രേഖകൾ എല്ലാം സമർപ്പിച്ചു പക്ഷേ, ക്ലെയിം സ്വീകരിക്കുന്നില്ല അല്ലെങ്കിൽ കന്പനി എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് കാണിക്കുന്നു എന്നു മനസിലാക്കിയാൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.

അഞ്ചു വർഷത്തെ ക്ലെയിം സെറ്റിൽമെന്‍റ്

പ്രധാനപ്പെട്ട അഞ്ച് ഇൻഷുറൻസ് കന്പനികളുടെ അഞ്ചു വർഷത്തെ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതമാണ് താഴെ നൽകിയിരിക്കുന്നത്. ഐആർഡിഎഐ അവരുടെ വെബ്സൈറ്റിൽ വാർഷിക റിപ്പോർട്ടിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന വ്യ്കതിഗത മരണ ക്ലെയിമുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്നതാണിത്. കഴിഞ്ഞ് അഞ്ചുവർഷമായി എൽഐസിയാണ് ഈ ലിസ്റ്റിൽ മുകളിൽ നിൽക്കുന്നത്.