പുതിയ ഇ​സു​സു ഡി ​മാ​ക്സ് വി ​ക്രോ​സ് വിപണിയിൽ
കൊ​​​ച്ചി: ഇ​​​സു​​​സു ഡി ​​​മാ​​​ക്സ് വി ​​​ക്രോ​​​സ് പു​​​തി​​​യ ഫീ​​​ച്ച​​​റ​​​ക​​​ളു​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി. 20 പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യെ​​​ത്തി​​​യ വി-​​​ക്രോ​​​സിന്‍റെ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് വേ​​​രി​​​യ​​​ന്‍റി​​​ന് 15.51 ല​​​ക്ഷം രൂ​​​പ​​​യും സെ​​​ഡ് വേ​​​രി​​​യ​​​ന്‍റി​​​ന് 17.03 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് മും​​​ബൈ എ​​​ക്സ് ഷോ​​​റൂം വി​​​ല.

റൂ​​​ബി റെ​​​ഡ്, ടൈ​​​റ്റാ​​​നി​​​യം സി​​​ൽ​​​വ​​​ർ, ഒ​​​ബ്സി​​​ഡി​​​യ​​​ൻ ഗ്രേ, ​​​കോ​​​സ്മി​​​ക് ബ്ലാ​​​ക്ക്, സ്പ്ലാ​​​ഷ് വൈ​​​റ്റ് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ സ​​​ഫ​​​യ​​​ർ ബ്ലൂ, ​​​സി​​​ൽ​​​ക്കി പേ​​​ൾ വൈ​​​റ്റ് എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ വി ​​​ക്രോ​​​സ് ല​​​ഭ്യ​​​മാ​​​ണ്. ഇ​​​സു​​​സു​​​വി​​​ന്‍റെ എ​​​ല്ലാ ഡീ​​​ല​​​ർ​​​ഷി​​​പ് വ​​​ഴി​​​യും വി ​​​ക്രോ​​​സ് ബു​​​ക്ക് ചെ​​​യ്യാം.


പു​​​തി​​​യ വി ​​​ക്രോ​​​സി​​​ന്‍റെ മു​​​ൻ​​​വ​​​ശം സ്പോ​​​ർ​​​ടി ലു​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബൈ-​​​എ​​​ൽ​​​ഇ​​​ഡി ലാ​​​ന്പു​​​ക​​​ൾ മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ക്രോം ​​​ബെ​​​സ​​​ൽ കൊ​​​ണ്ട് അ​​​ല​​​ങ്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ഫോ​​​ഗ് ലാം​​​പ്സ്, ഡ​​​യ​​​മ​​​ണ്ട് ക​​​ട്ട് 18 ഇഞ്ച് അ​​​ലോ​​​യ് വീ​​​ലു​​​ക​​​ൾ, പു​​​തി​​​യ ഷാ​​​ർ​​​ക് ഫി​​​ൻ ആ​​​ന്‍റി​​​ന, സൈ​​​ഡ് സ്റ്റെ​​​പ്പ് , ഓ​​​ൾ ബ്ലാ​​​ക്ക് ബി ​​​പി​​​ല്ല​​​ർ, അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്ത റി​​​യ​​​ർ ക്രോം ​​​ബം​​​പ​​​ർ എം​​​ബ​​​ഡ​​​ഡ് എ​​​ൽ​​​ഇ​​​ഡി ടെ​​​യി​​​ൽ ലാ​​​ന്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് പ്രധാന ആകർഷണം.