ബി​എം​ഡ​ബ്ല്യു എ​സ് 1000 ആ​ർ​ആ​ർ വിപണിയിൽ
ഗു​ഡ്ഗാ​വ് (ഹ​രി​യാ​ന): ബി​​എം​​ഡ​​ബ്ല്യു മോ​​ട്ടോ​​റാ​​ഡി​​ന്‍റെ എ​​സ് 1000 ആ​​ർ​​ആ​​ർ സൂ​​പ്പ​​ർ​​ബൈ​​ക്ക് ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബോ​ളി​വു​ഡ് താ​രം ഷാ​ഹി​ദ് ക​പൂ​ർ ആ​ണ് ഓ​ൾ ന്യൂ ​ബി​എം​ഡ​ബ്ല്യു എ​സ് 1000 ആ​ർ​ആ​ർ അ​വ​ത​രി​പ്പി​ച്ച​ത്. ആ​​ദ്യ പ​​തി​​പ്പു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ക​​നം കു​​റ​​ഞ്ഞ​​തും മെ​​ച്ച​​പ്പെ​​ട്ട പെ​​ർ​​ഫോ​​മ​​ൻ​​സ് ഉ​​ള്ള​​തു​​മാ​​യ വാ​ഹ​ന​മാ​ണി​തെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

സാ​​ധാ​​ര​​ണ റോ​​ഡു​​ക​​ളി​​ലും ഓ​​ഫ് ട്രാ​​ക്ക് റോ​​ഡു​​ക​​ളി​​ലും ഒ​​രു​​പോ​​ലെ പെ​​ർ​​ഫോ​​മ​​ൻ​​സ് ന​​ല്​​കു​​ന്ന വാ​​ഹ​​ന​​ത്തി​​ൽ ഡി​​സൈ​​നിം​​ഗി​​ലും കാ​​ര്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. എം ​​പാ​​ക്കേ​​ജ് ആ​​ദ്യ​​മാ​​യി മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു എ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്.


999 സി​സി 4 സി​​ലി​​ണ്ട​​ർ ഇ​​ൻ​​ലൈ​​ൻ എ​​ൻ​​ജി​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ന്‍റെ ക​രു​ത്ത്. നാ​ല് റൈ​​ഡിം​​ഗ് മോ​​ഡു​​ക​​ളും വാ​ഹ​ന​ത്തി​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മൂ​ന്നു വേ​രി​യ​ന്‍റു​ക​ളി​ലാ​യി ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വി​ല 18.5 - 22.95 ല​ക്ഷം രൂ​പ​യാ​ണ് (എ​ക്സ് ഷോ​റൂം).