റെ​നോ​യുടെ ന​വീ​ക​രി​ച്ച ഡ​സ്റ്റ​ർ കേ​ര​ള വി​പ​ണി​യി​ൽ
കൊ​​​ച്ചി: റെ​​​നോ​​​ ഡ​​​സ്റ്റ​​​റി​​​ന്‍റെ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പ് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ൽ. ക​​​ള​​​മ​​​ശേ​​​രി ടി​​​വി​​​എ​​​സ് റെനോ​​​യിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ റെ​​​നോ​​​ ഇ​​​ന്ത്യ സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് സു​​​ധീ​​​ർ മ​​​ൽ​​​ഹോ​​​ത്ര, റീ​​​ജ​​​ണ​​​ൽ സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് പ്രേം ​​​സ​​​ഞ്ജീ​​​വി, കേ​​​ര​​​ള ഏ​​​രി​​​യ സെ​​​യി​​​ൽ​​​സ് മാ​​​നേ​​​ജ​​​ർ സു​​​ജോ​​​യ് സിം​​​ഗ്, ടി​​​വി​​​എ​​​സ് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് സ്റ്റീ​​​ഫ​​​ൻ, സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സു​​​രേ​​​ഷ് റാ​​​വു എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് പു​​​തി​​​യ ഡ​​​സ്റ്റ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ന​​​വീ​​​ക​​​രി​​​ച്ച സു​​​ര​​​ക്ഷാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഓ​​​ട്ടോ സി​​​സ്റ്റ​​​വും ആ​​​പ്പി​​​ൾ കാ​​​ർ പ്ലേ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ഡ​​​സ്റ്റ​​​ർ.

ഗ്രി​​​ൽ, ഹെ​​​ഡ് ലാം​​​പ്, ബോ​​​ണ​​​റ്റ്, ഇ​​​ൻ​​​ഫൊ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സി​​​സ്റ്റം എ​​ന്നി​​വ ഉ​​​ൾ​​​പ്പെ​​​ടെ 25 പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ പു​​​തി​​​യ പ​​​തി​​​പ്പി​​​ലു​​​ണ്ട​​​ന്ന് സു​​​ധീ​​​ർ മ​​​ൽ​​​ഹോ​​​ത്ര പ​​​റ​​​ഞ്ഞു.


1.5 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ മോ​​​ഡ​​​ലി​​​ൽ 5 സ്പീ​​​ഡ് മാ​​​നു​​​വ​​​ൽ, സി​​​വി​​​ടി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗി​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ണ്ട്. 1.5 ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ മോ​​​ഡ​​​ലി​​​ൽ 6 സ്പീ​​​ഡ് മാ​​​നു​​​വ​​​ൽ, 6 സ്പീ​​​ഡ് എ​​​എം​​​ടി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗി​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലു​​​മാ​​​ണ് ഉ​​​ള്ള​​​ത്.

പെ​​​ട്രോ​​​ൾ 106 ബി​​​എ​​​ച്ച്പി ക​​​രു​​​ത്തോ​​​ടെ എ​​​ത്തു​​​മ്പോ​​​ൾ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​ൻ 85 ബി​​​എ​​​ച്ച്പി, 110 ബി​​​എ​​​ച്ച്പി എ​​​ന്നീ ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ട്ട് ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ ഷോ​​​റൂം വി​​​ല.