ട്രെന്‍ഡി പുട്ടപ്പ് ബ്രൈഡല്‍ ഹെയര്‍ സ്റ്റൈല്‍
ട്രെന്‍ഡി പുട്ടപ്പ് ബ്രൈഡല്‍ ഹെയര്‍ സ്റ്റൈല്‍
Tuesday, August 13, 2019 4:54 PM IST
പട്ടുസാരി അണിഞ്ഞ് മുടി നീളത്തില്‍ പിന്നിയിട്ട്, അതില്‍ നിറയെ മല്ലപ്പൂക്കളും റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ച് കല്യാണമപത്തിലേക്കിറങ്ങുന്ന ഹിന്ദു നവവധുക്കളെയായിരുന്നു നമ്മള്‍ മുന്‍പ് കണ്ടുകൊണ്ടിരുന്നത്. ബ്രൈഡല്‍ മേക്കപ്പിന്റെ പ്രധാന ഭാഗം തന്നെയായിരുന്നു പുറം മുഴുവന്‍ നിറഞ്ഞു കിടക്കുന്ന രീതിയിലെ മുടി പിന്നിയിടലും അതിലെ അലങ്കാരവും. എന്നാല്‍ നവവധു, മുടി പുട്ടപ്പ് ചെയ്ത്, അതിനു ചുറ്റും വളയമായി മുല്ലപ്പൂ മാല വച്ച് കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങുന്നതാണ് പുതിയ ട്രെന്‍ഡ്.

ഇപ്പോള്‍ ഫാഷന്‍ പ്രേമികളായ നവവധുക്കള്‍ മുടി ഉയര്‍ത്തിക്കെുന്ന ബ്രൈഡല്‍ സ്റ്റൈല്‍ കൂടുതലായി തെരഞ്ഞെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നവവധുവിന്റെ അമ്മയും അടുത്ത ബന്ധുക്കളും പുട്ട് അപ്പ് ചെയ്ത് വിവാഹത്തിനും റിസപ്ഷനും എത്തുന്ന രീതി ഉണ്ടായിരുന്നു.

മുടി പുട്ടപ്പ് ചെയ്യുമ്പോള്‍ വര്‍ണക്കല്ലുകളോ മുത്തുകളോ കൊണ്ട് അലങ്കരിച്ചതോ ഹെവി വര്‍ക്കുകള്‍ ഉള്ളതോ ആയ ബ്ലൗസുകള്‍ ധരിക്കുന്നതാണ് ഭംഗി. വൈഡ് നെക്കുള്ള ബ്ലൗസുകള്‍ ഭംഗി വര്‍ധിപ്പിക്കും. എന്നാല്‍ പിന്നില്‍ മുടിയുടെ മറയില്ലാത്തതുകൊണ്ട് വളരെ വൈഡായ ബ്ലൗസുകള്‍ ഒഴിവാക്കുന്നതാകും നല്ലത്. പക്ഷേ നെക്ക് അധികം മുകളില്‍ ആകുവാനും പാടില്ല. ശരാശരിയെക്കാളും അല്പമൊന്നിറങ്ങിയാല്‍ കാണുവാന്‍ അഴകുണ്ടാകും.


വലിയ അലങ്കാരങ്ങളുള്ള ബ്ലൗസായതുകൊണ്ട് പിന്നിലെ കെട്ട് ആവശ്യമില്ല. വധുവിന് ധാരാളം മുടിയുണ്ടെങ്കില്‍ അതുകൊണ്ടുതന്നെ പുട്ട് അപ്പ് ചെയ്യാം. മുടി രണ്ടായി പകുത്ത് ഒരു ഭാഗം പിന്നിയിട്ട് മുകളിലേക്കുയര്‍ത്തി കെട്ടി വടയാക്കാം. മറുഭാഗം വളച്ച് മുടി അലങ്കാരമാക്കുകയും ചെയ്യാം. മുടി കുറവുള്ളവര്‍ക്കു കൃത്രിമമായ വടകൊണ്ട് പുട്ട് അപ്പ് ചെയ്യാവുന്നതാണ്. കല്യാണ പെണ്‍കുട്ടിക്കാണെങ്കില്‍ തലമുടിക്കു ചുറ്റും രണ്ട് വളയം മുല്ലപ്പൂ വയ്ക്കാം.

മെലിഞ്ഞ്, നല്ല പൊക്കമുള്ളവര്‍ക്കാണ് പുട്ട് അപ്പ് ഏറ്റവും നന്നായി ചേരുന്നത്. നീണ്ട കഴുത്തും മുഖവും ഉണ്ടെങ്കില്‍ നല്ല ലുക്ക് കിട്ടും. വണ്ണമുള്ളവരും പുട്ട് അപ്പ് കൊറുണ്ട്. ഈ ഹെയര്‍സ്റ്റൈല്‍ അവര്‍ക്കു ഭംഗി നല്കുന്നില്ല എന്നല്ല ഇതിനര്‍ഥം. പുട്ട് അപ്പിന്റെ ഏറ്റവും കൂടുതല്‍ സൗന്ദര്യം അനുഭവപ്പെടുന്നത് മെലിഞ്ഞ പ്രകൃതമുള്ള നീളം കൂടിയ പെണ്‍കുട്ടികള്‍ക്കാണ്. നവവധു തലമുടി നീളത്തില്‍ പിന്നിയിടുമ്പോള്‍ താലികെട്ടിന്റെ സമയത്ത് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാല്‍ പുട്ട് അപ്പിന് ഇത്തരം പ്രശ്‌നം ഉണ്ടാകുന്നില്ല. താലികെട്ട് ചടങ്ങ് എളുപ്പമാകുകയും ചെയ്യും.

ആര്‍.കെ. ജയലക്ഷ്മി
ന്യൂ ഫെയ്‌സ് ബ്യൂട്ടി പാര്‍ലര്‍, തിരുവനന്തപുരം