50000 കടന്ന് ആംപിയർ സീൽ
Monday, December 23, 2019 3:12 PM IST
കൊച്ചി: ഗ്രീവ്സ് കോട്ടണിന്റെ ഇലക്ട്രിക് മൊബീലിന്റെ വിഭാഗമായ ആംപിയർ വെഹിക്കിൾസിന്റെ ആംപിയർ സീൽ സ്കൂട്ടർ ഹൈസ്പീഡ് ഇ വി വിഭാഗത്തിലെ വിൽപ്പന 50000 കടന്നു.
ഇതിന്റെ ഭാഗമായി സീൽ ഇലക്ട്രിക് സ്കൂട്ടറിന് സൗജന്യ ഇൻഷുറൻസ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രേണിയിലെ മറ്റു വാഹനങ്ങൾക്ക് 1000 രൂപ വരെയുള്ള ആക്സസറികൾ സൗജന്യമായി ലഭിക്കും. കുറഞ്ഞ ഇഎംഐയിലുള്ള ഫിനാൻസ് സ്കീമുകളും ഒരുക്കിയിട്ടുണ്ട്.