റി​യോ ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​റു​മാ​യി ആം​പി​യ​ർ
മ ുംബൈ: ആം​പി​യ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ല​‌ക‌്ട്രി​ക് സ്കൂ​ട്ട​റാ​യ റി​യോ എ​ലൈ​റ്റ് വി​പ​ണി​യി​ലി​റ​ക്കി. മു​ന്നി​ൽ ടെ​ലി​സ്കോ​പ്പി​ക് ഫോ​ർ​ക്കു​ക​ളും പി​ന്നി​ൽ ഇ​ര​ട്ടഷോ​ക്ക് അ​ബ്സോ​ർ​ബു​ക​ളും വാ​ഹ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്നു. മു​ൻ - പി​ൻ ച​ക്ര​ങ്ങ​ളി​ൽ ഡ്രം ​ബ്രേ​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ​ഇ​ഡി ഡി​ജി​റ്റ​ൽ ഡാ​ഷ്ബോ​ർ​ഡ്, യു​എ​സ്ബി ചാ​ർ​ജിം​ഗ് പോ​യി​ന്‍റ് എ​ന്നി​വ വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ബാ​റ്റ​റി പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്താ​ൽ ന​ഗ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​റും ഹൈ​വേ​ക​ളി​ൽ 60 കി​ലോ​മീ​റ്റ​റും റേ​ഞ്ച് ല​ഭി​ക്കും. 130 കി​ലോ​ഗ്രാം വ​രെ ഭാ​രം വ​ഹി​ക്കാ​നു​ള്ള ശേ​ഷിയുണ്ട്. 130 മി​ല്ലി​ലി​റ്റ​റാ​ണ് ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്. സ്കൂ​ട്ട​റി​ന്‍റെ ഭാ​രം തീ​രെ കു​റ​വാ​ണ്. 86 കി​ലോ​ഗ്രാ​മാ​ണ് ക​ർ​ബ് വെ​യ്റ്റ്. 45,099 രൂ​പ​യാ​ണ് റി​യോ എ​ലൈ​റ്റ്. ആം​പി​യ​റി​ന്‍റെ വെ​ബ്സൈ​റ്റ്, ഡീ​ല​ർ​ഷി​പ്പു​ക​ൾ മു​ഖേ​ന 1999 രൂ​പ​യ്ക്ക് ബു​ക്ക് ചെ​യ്യാം.