മാരുതി കാറുകൾക്ക് തിരിച്ചുവിളി
മാരുതി സുസൂക്കി 63,493 കാറുകളെ തിരികെ വിളിച്ചു. സിയാസ്, എർട്ടിഗ, എക്സ് എൽ സിക്സ് എന്നിവയുടെ പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് (എസ്എച്ച് വി എസ്) വകഭേദങ്ങളാണ് ഇതിൽ പെടുന്നത്. 2019 ജനുവരി ഒന്നിനും നവംബർ 21 നും ഇടയിൽ ഉത്പാദിപ്പിച്ച കാറുകൾക്കാണ് തിരിച്ചുവിളി ബാധകം.

സുരക്ഷയെ ബാധിക്കുന്ന തകരാർ വാഹനത്തിന്‍റെ മോട്ടോർ ജനറേറ്റർ യൂണിറ്റിന് ബാധിച്ചിട്ടുണ്ടെന്നുള്ള ആശങ്കയിലാണ് ലോകമെന്പാടും ഈ കാറുകളെ തിരികെ വിളിച്ച് കന്പനി പരിശോധന നടത്തുന്നത്. സർവീസ് സെന്‍റർ മുഖേന നടത്തുന്ന പരിശോധനയിൽ തകരാർ ഉണ്ടെന്നു കണ്ടെത്തിയാൽ ആ യൂണിറ്റ് സൗജന്യമായി കന്പനി മാറി കൊടുക്കും.


ഉപഭോക്താക്കൾക്ക് നേരിട്ടേക്കാവുന്ന അസൗകര്യം കണക്കിലെടുത്ത് യാത്രയ്ക്കായി മറ്റൊരു വാഹനം ഏർപ്പാട് ചെയ്ത് കൊടുക്കാനും മാരുതി സുസൂക്കി തീരുമാനിച്ചിട്ടുണ്ട്. മാരുതിയുടെ സർവീസ് സെന്‍റർ മുഖേന തകരാറുണ്ടെന്നു സംശയിക്കുന്ന കാറുകളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെടും.