തോല്‍പ്പിക്കാന്‍ വീണ്ടും ജീപ് കോംപസ്
തോല്‍പ്പിക്കാന്‍ വീണ്ടും ജീപ് കോംപസ്
വാഹനപ്രേമികളെ ആവേശംകൊള്ളിച്ച് ജീപ് പുതിയ മോഡലായ കോംപസുമായി ഇന്ത്യയില്‍ തിരിച്ചെത്തിയത് 2017 ലാണ്. നിരവധി ഫീച്ചറുകളുമായി കോംപസിന്റെ പരിഷ്‌കരിച്ച സ്‌പോര്‍ട് പ്ലസ് വേരിയന്റ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, നാലു വീലുകളിലും ഡിസ്‌ക് ബ്രേക്ക്, പരിഷ്‌കരിച്ച ഫ്രീക്വന്‍സി സെലക്ടീവ് ഡാംപിംഗ് തുടങ്ങിയവയാണ് സ്‌പോര്‍ട്ട് പ്ലസില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓാേമൊബൈല്‍സ് ഇന്ത്യ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പെട്രോള്‍ വേരിയന്റിന് 15.99 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 16.99 ലക്ഷം രൂപയും ആകും. ബേസ് വേരിയന്റില്‍നിന്ന് യഥാക്രമം 59,000 രൂപ, 39,000 രൂപ. വില കൂടുതലാണ് പുതിയ സ്‌പോര്‍് പ്ലസിന്.

നാലു പുതിയ ഫീച്ചറുകള്‍
* 16 ഇഞ്ച് അലോയ് വീലുകള്‍ (സ്‌പോര്‍ട്ടിലെ 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ മാറ്റി)
* ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ (സ്‌പോര്‍ട്ടിലെ മാന്വല്‍ എസി മാറ്റി)
* റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍.
* ബ്ലാക്ക് റൂഫ് റെയിലുകള്‍.

ഇതു കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഔ്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ (എല്‍ഇഡി അല്ല), ഓള്‍ ബാക്ക് ഇന്റീരിയര്‍ ഫാബ്രിക്, 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും എടുത്തുപറയാം.

സുരക്ഷ

ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക്, ഫ്രീക്വന്‍സി സെലക്ടീവ് ഡാംപിംഗ്, ഡുവല്‍ സോണ്‍ ഓാേമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് സെന്‍സറുകള്‍, ഇലക്‌ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഡുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, പാനിക് ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, അഡാപ്റ്റീവ് ബ്രേക്കിംഗ് ലൈറ്റുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം.


എന്‍ജിന്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ജീപ് കോംപസ് സ്‌പോര്‍ട് പ്ലസ് ലഭ്യമാണ്. 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ ടര്‍ബോ എന്‍ജിന്‍ 162 പിഎസ് പവറില്‍ 250 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുമ്പോള്‍ 2.0 ലിറ്റര്‍ മള്‍ിജെറ്റ് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 173 പിഎസ് പവറില്‍ 350 എന്‍എം ടോര്‍ക്ക് ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എന്‍ജിനുകളിലും ആറ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് നല്കിയിരിക്കുന്നത്.

മൈലേജ്

1.4 ലിറ്റര്‍ പെട്രോള്‍ 14.1 കിലോമീറ്റര്‍
2.0 ലിറ്റര്‍ ഡീസല്‍ 17.1 കിലോമീറ്റര്‍

40.64 സെന്റീമീറ്റര്‍ അലോയ് വീലുകള്‍
പ്രീമിയം സില്‍വറില്‍ 16 ഇഞ്ച് (40.64 സെ.മീ) 5സ്‌പോക് അലോയ് വീലുകള്‍ വാഹനത്തിന് നല്കിയിരിക്കുന്നു.

ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്

യാത്രക്കാര്‍ക്കും വാഹനത്തിനും സുരക്ഷ ഉറപ്പാക്കിയാണ് ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (ഇപിബി) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വാഹനം പുറപ്പെടാന്‍ തയാറാകുമ്പോള്‍ തനിയെ ബ്രേക്ക് റിലീസ് ചെയ്യുക മാത്രമല്ല വാഹനത്തിന്റെ ഡോര്‍ തുറന്നാലോ സീറ്റ്‌ബെല്‍റ്റ് അണ്‍ബക്കിള്‍ ചെയ്താലോ സെന്‍സറിന്റെ സഹായത്തോടെ ഇപിബി പ്രവര്‍ത്തിക്കും.