ഈ വര്‍ഷാവസാനത്തോടെ തിരിച്ചുവരവ്
ഈ വര്‍ഷാവസാനത്തോടെ തിരിച്ചുവരവ്
Saturday, March 7, 2020 3:17 PM IST
ഇന്ത്യയിലെ നിക്ഷേപക സമൂഹത്തെ സംബന്ധിച്ചിടത്തോളം പോസീറ്റീവ് ആണ് ബജറ്റ്. ലാഭവീത നികുതി എടുത്തുകളഞ്ഞത് കമ്പനികളെ സംബന്ധിച്ചിടത്തോളം അതിന്‍റെ ഓഹരി മൂല്യം വര്‍ധിപ്പിക്കും. കൂടുതല്‍ ലാഭവീതം നല്‍കാന്‍ അവര്‍ തയാറാകും.

ഇനി മുതല്‍ ലാഭവീതത്തിനുള്ള നികുതി നല്‍കേണ്ടത് നിക്ഷേപകരാണ്. ലാഭവീത വരുമാനം നിക്ഷേപകര്‍ അവരുടെ വരുമാനത്തില്‍ ചേര്‍ത്ത് ഏതു സ്ലാബില്‍ വരുന്നുവോ ആ നിരക്കില്‍ നികുതി നല്‍കണം. താഴ്ന്ന ബ്രാക്കറ്റില്‍ വരുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അനുകൂലഘടകമാണ്. എന്നാല്‍ ഉയര്‍ന്ന ബ്രാക്കറ്റിലുള്ളവരുടെ നികുതി ബാധ്യത വര്‍ധിച്ചേക്കാം.

ആദായനികുതിയില്‍ ധനമന്ത്രി ഐച്ഛിക സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള നികുതി വ്യവസ്ഥ തുടരുന്നതോടൊപ്പം ഇളവുകള്‍ ഇല്ലാതെ കുറഞ്ഞ നിരക്കില്‍ നികതി നല്‍കുന്നതിനുള്ള വ്യവസ്ഥയും ധനമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. നികുതിയിളവുകള്‍ എടുക്കുന്നവര്‍ക്ക് ആ വ്യവസ്ഥയില്‍ തുടരുന്നതാണ് മെച്ചം. ഇളവുകള്‍ എല്ലാം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തുമ്പോള്‍ പുതിയ സംവിധാനത്തിലേക്കു മാറുന്നതു നേട്ടം നല്‍കും.


യുവാക്കള്‍ക്കു പുതിയ നികുതി വ്യവസ്ഥ

പുതിയതായി ജോലിയില്‍ പ്രവേശിക്കന്നവര്‍ക്കും കുടുംബസൃഷ്ടിയുടെ തുടക്കത്തില്‍ നില്‍ക്കുന്നവര്‍ക്കും പുതിയ വ്യവസ്ഥ പ്രയോജനപ്രദമാണ്. തുടക്കത്തില്‍ മിക്കവര്‍ക്കും നികുതിയിളവുകള്‍ പൂര്‍ണമായും

കെ മനോജ്കുമാര്‍
ചീഫ് ഇന്‍വെസ്റ്റ്‌മെന്‍റ് ഓഫീസര്‍, കെഎംകെ ഫിനാന്‍ഷ്യല്‍ സര്‍വീസസ്