ജാ​ഗ്വാ​ര്‍ ലാ​ന്‍​ഡ് റോ​വ​ര്‍ ഇ​ന്ത്യ​യും ടാ​റ്റ പ​വ​റും സ​ഹ​ക​രി​ക്കുന്നു
ജാ​ഗ്വാ​ര്‍ ലാ​ന്‍​ഡ് റോ​വ​ര്‍ ഇ​ന്ത്യ​യും  ടാ​റ്റ പ​വ​റും സ​ഹ​ക​രി​ക്കുന്നു
Tuesday, March 17, 2020 5:02 PM IST
ന്യൂഡൽഹി: എ​ന്‍​ഡ്-​ടു-​എ​ന്‍​ഡ് ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍ ടാ​റ്റ പ​വ​റു​മാ​യി സ​ഹ​ക​രി​ക്കു​മെന്ന് ജാ​ഗ്വാ​ര്‍ ലാ​ന്‍​ഡ് റോ​വ​ര്‍ ഇ​ന്ത്യ. ജാ​ഗ്വാ​ര്‍ ലാ​ന്‍​ഡ് റോ​വ​ര്‍ റീ​ട്ടെ​യ്​ല​ര്‍​മാ​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും പൂ​ര്‍​ണ ചാ​ര്‍​ജി​ംഗ് സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ വി​ല്‍​പ്പ​നാ​ന​ന്ത​ര പി​ന്തു​ണ​യും ടാ​റ്റാ പ​വ​ര്‍ ന​ല്‍​കും.

ഈ ​വ​ര്‍​ഷം ര​ണ്ടാം പ​കു​തി​യോ​ടെ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ജാ​ഗ്വാ​ര്‍ ഐ-​പേ​സ്, ഭാ​വി​യി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ജാ​ഗ്വാ​ര്‍ ലാ​ന്‍​ഡ് റോ​വ​ര്‍ ബാ​റ്റ​റി ഇ​ല​ക്‌ട്രിക് വെ​ഹി​ക്കി​ള്‍​സ് (ബി​ഇ​വി), പ്ല​ഗ്-​ഇ​ന്‍-​ഹൈ​ബ്രി​ഡ് ഇ​ല​ക്‌ട്രിക് വെ​ഹി​ക്കി​ള്‍​സ് (പി​എ​ച്ച്ഇ​വി) തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെപ്ര​യോ​ജ​നം ല​ഭി​ക്കും.


24 ന​ഗ​ര​ങ്ങ​ളി​ലാ​യു​ള്ള റീ​ട്ടെയിൽ ശൃം​ഖ​ല​യി​ലും ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടിലും ഓ​ഫീ​സിലും ടാ​റ്റ പ​വ​ര്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കും. 7 kW മു​ത​ല്‍ 50 kW വ​രെ ശേ​ഷി​യു​ള്ള എ​സി, ഡി​സി ചാ​ര്‍​ജ​റു​ക​ളാണ് ല​ഭ്യ​മാ​ക്കു​ക.