ദീ​ർ​ഘ​കാ​ല കോം​പ്രി​ഹെ​ൻ​സീ​വ് പോ​ളി​സി ഇ​നി​യി​ല്ല
ദീ​ർ​ഘ​കാ​ല കോം​പ്രി​ഹെ​ൻ​സീ​വ് പോ​ളി​സി ഇ​നി​യി​ല്ല
Friday, June 12, 2020 2:50 PM IST
മും​ബൈ: ദീ​ർ​ഘ​കാ​ല കോം​പ്രി​ഹെ​ൻ​സീ​വ് മോ​ട്ടോ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ പി​ൻ​വ​ലി​ക്കു​ന്നു. ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ഡി​എ​ഐ) നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. ഓ​ഗ​സ്റ്റി​ൽ ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​കും.

തേ​ഡ്പാ​ർ​ട്ടി ക​വ​റേ​ജും ഓ​ൺ ഡാ​മേ​ജ് ക​വ​റേജും ഇ​നി വെ​വ്വേ​റെ​ത​ന്നെ ഇ​ൻ​ഷ്വ​ർ ചെ​യ്യാം. 2018 സെ​പ്റ്റം​ബ​റി​ൽ സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്നാ​ണ് സം​യു​ക്ത ദീ​ർ​ഘ​കാ​ല പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് തേ​ഡ്പാ​ർ​ട്ടി ക​വ​റേ​ജ് ഒ​ന്നി​ലേ​റെ വ​ർ​ഷ​ത്തേ​ക്ക് ഒ​ന്നി​ച്ചെ​ടു​ക്കാം.

ഓ​ൺ ഡാ​മേ​ജ് ക​വ​റേ​ജ് വ​ർ​ഷം​തോ​റും പു​തു​ക്ക​ണം.

ര​ണ്ടും ചേ​ർ​ന്ന മൂ​ന്നു​വ​ർ​ഷ, അ​ഞ്ചു​വ​ർ​ഷ പോ​ളി​സി​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ ഒ​ന്നി​ച്ചു വ​ലി​യ തു​ക അ​ട​യ്ക്ക​ണം. ഇ​തു പ​ല​ർ​ക്കും പ്ര​യാ​സ​മാ​ണ്.

പോ​ളി​സി വി​ല്പ​ന​യി​ൽ പ​ല തെ​റ്റാ​യ വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി​യെ​ന്നും​വ​രാം. ദീ​ർ​ഘ​കാ​ല പോ​ളി​സി​യി​ൽ നോ ​ക്ലെ​യിം ബോ​ണ​സ് ശ​രി​യാ​യി ന​ൽ​ക​പ്പെ​ട്ടി​രു​ന്നി​ല്ല എ​ന്നും പ​രാ​തി​യു​ണ്ട്.