പേപ്പര്‍ ഇയര്‍ റിംഗ്
പേപ്പര്‍ ഇയര്‍ റിംഗ്
Friday, July 24, 2020 5:10 PM IST
ആവശ്യമുള്ള സാധനങ്ങള്‍

ക്വില്ലിംഗ് പേപ്പര്‍ (മെറൂണ്‍ നിറം) - മൂന്ന് എണ്ണം
ക്വില്ലിംഗ് പേപ്പര്‍ (മഞ്ഞ നിറം) - മൂന്ന് എണ്ണം
കൊളുത്ത്(സ്വര്‍ണ നിറം) - രണ്ട് എണ്ണം
ചെറിയ വളയം (സ്വര്‍ണ നിറം) - നാല് എണ്ണം
ഫെവിക്കോള്‍ - ഒട്ടിക്കാന്‍ മാത്രം

ഒരു റിംഗിന് മെറൂണ്‍ ക്വില്ലിംഗ് റിബണ്‍ ഒന്നര എണ്ണം വേണം. മഞ്ഞ ക്വില്ലിംഗ് റിബണും ഒന്നര എണ്ണം വേണം.

തയാറാക്കുന്ന വിധം
ആദ്യം മെറൂണ്‍ നിറത്തിലുള്ള ക്വില്ലിംഗ് പേപ്പര്‍ ഒരെണ്ണം എടുത്ത് ചെറിയ വളയം ആക്കുക. ഇതിനായി ഒരു കുപ്പിയോ മറ്റോ ഉപയോഗിക്കാം. കുപ്പിക്ക് പുറമേ ക്വില്ലിംഗ് പേപ്പര്‍ ചുറ്റുക. എന്നിട്ട് അറ്റത്ത് ഫെവിക്കോള്‍ തേച്ച് ഒിക്കണം. ഇനി മഞ്ഞ നിറത്തിലുള്ള ക്വില്ലിംഗ് പേപ്പര്‍ രണ്ടായി മുറിക്കുക. ഒരു പങ്കെടുത്ത് മെറൂണ്‍ റിബണിനു പുറമേ ചെരിച്ച് (മെറൂണ്‍ നിറത്തിലുള്ള ക്വില്ലിംഗ് റിബണ്‍ കാണത്തക്കവിധം) ചുറ്റി അറ്റത്ത് ഫെവിക്കോള്‍ തേയ്ച്ച് ഒിക്കണം.

ഇനി വലിയ റിംഗ് തയാറാക്കാം. ഇതിനായി മഞ്ഞ ക്വില്ലിംഗ് റിബണ്‍ എടുത്ത് അല്‍പം കൂടി വലിയ റിംഗ് തയാറാക്കുക. അറ്റം ഫെവിക്കോള്‍ തേച്ച് ഒിച്ച് അതിനു പുറമേ മെറൂണ്‍ ക്വില്ലിംഗ് റിബണ്‍ ചരിച്ച് ചുറ്റി (മഞ്ഞ ക്വില്ലിംഗ് റിബണ്‍ ഇടയിലൂടെ കാണത്തക്ക വിധത്തില്‍) അറ്റത്ത് ഫെവിക്കോള്‍ തേയ്ക്കണം. ഇനി ചെറിയ വളയം (ചിത്രം അഞ്ച് നോക്കുക) കൊളുത്തില്‍ കയറ്റുക. ഇനി ഈ കൊളുത്തില്‍ കയറ്റിയ വളയം അല്‍പമൊന്ന് അകറ്റി വലിയ റിംഗ് അതിനുള്ളില്‍ ആക്കി വളയം അടുപ്പിക്കണം. ഇനി ചെറിയ റിംഗ് ഒരു ചെറു വളയത്തില്‍ കയറ്റുക. ഈ വളയം അല്‍പമൊന്ന് അകറ്റി വലിയ വളയത്തിലെ വളയം കയറ്റണം. ഇപ്പോള്‍ കൊളുത്തും വലിയ വളയവും ചെറിയ വളയവുമൊക്കെ തമില്‍ ചേര്‍ന്നു കിട്ടി. വളരെ കനം കുറഞ്ഞ എന്നാല്‍ സാമാന്യം വലിപ്പമുള്ള ആകര്‍ഷകമായ ഇയര്‍ റിംഗ് തയാര്‍. ഇത്തരം ഒരു സെറ്റു കൂടി തയാറാക്കിയാല്‍ രണ്ടു കാതിലേക്കും അണിയാനുള്ള റിംഗുകള്‍ റെഡിയാകും.


(കുറിപ്പ് ചെറിയ വളയങ്ങള്‍ വെള്ളി നിറത്തിലും സ്വര്‍ണ നിറത്തിലും ലഭിക്കും. ഇവിടെ സ്വര്‍ണ നിറമാണ് ഉപയോഗിച്ചിരിക്കുന്നത്)

സ്മിത ഐ.
അബുദാബി