ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യാപാരികള്‍ക്കു പോലും ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതിലൂടെ കെവൈസി നടപടികളും ഉടനടി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം. ഇതിനായി വ്യാപാരിക്ക് ഏതെങ്കിലും തരത്തിലുള്ള രേഖകൾ സമർപ്പിക്കേണ്ടതില്ല. ബാങ്കിന്‍റെ എപിഐകള്‍ ഉപയോഗിച്ച് പാന്‍/ആധാര്‍ നമ്പര്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും.