കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ, എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വിൽപന തീയതി പ്രഖ്യാപിച്ചു. 22,900 രൂപ വിലയുള്ള ഒപ്പോ എഫ്21 പ്രോ എപ്രിൽ 15 മുതൽ വിൽപനയ്ക്കെത്തും. ഏപ്രിൽ 21 മുതലാണ് 26,999 രൂപ വിലയുള്ള എഫ്21 പ്രോ 5ജിയുടെ വിൽപന തുടങ്ങുക. ഒപ്പോ എൻകോ എയർ2പ്രോ ഇയർബഡുകൾ 3,499 രൂപയ്ക്കും ലഭ്യമാകും.ആവേശകരമായ ലോഞ്ച് ഓഫറുകൾക്കൊപ്പം ഓണ്‍ലൈൻ, റീട്ടെയിൽ ഷോപ്പുകളിൽ പുതിയ ഉൽപന്നങ്ങൾ ലഭ്യമാകും.
സോണിയുടെ ഐഎംഎക്സ്709 ആർജിബിഡബ്ല്യു സെൽഫി സെൻസറിന്റെ പിന്തുണയുള്ള എഫ്21 പ്രോയുടെ 32 എംപി കാമറ, പ്രൊഫഷണൽ പോർട്രെയിറ്റ് ഫോട്ടോഗ്രാഫി അനുഭവമാണ് പ്രദാനം ചെയ്യുന്നത്. എഐ പോർട്രെയ്റ്റ് എൻഹാൻസ്മെന്റ്, ബൊക്കെ ഫ്ളെയർ പോർട്രെയ്റ്റ്, സെൽഫി എച്ച്ഡിആർ തുടങ്ങിയ നൂതന സവിശേഷതകളുമുണ്ട്. 2എംപി മൈക്രോലെൻസ് ഈ സെഗ്മെന്റിൽ ആദ്യമാണ്. ഈ രംഗത്തെ ആദ്യത്തെ ഫൈബർഗ്ലാസ്-ലെതർ ഡിസൈനും, മൈക്രോലെൻസിനെ വലയം ചെയ്യുന്ന ഓർബിറ്റ് ലൈറ്റും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വരുന്നത്.
64എംപി പ്രധാന ക്യാമറ, 16എംപി മുൻ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 2എംപി മാക്രോ ട്രിപ്പിൾ ക്യാമറ യൂണിറ്റ് എന്നിവയുമായാണ് എഫ്21 പ്രോ 5ജി വരുന്നത്. ഡ്യുവൽ വ്യൂ വീഡിയോ, എഐ സീൻ എൻഹാൻസ്മെന്റ്, ബൊക്കെ ഫ്ളെയർ പോർട്രെയ്റ്റ്, സെൽഫി എച്ച്ഡിആർ തുടങ്ങിയ സവിശേഷതകളുമുണ്ട്. എഫ് സീരീസിലെ ഏറ്റവും മെലിഞ്ഞ 5ജി ഫോണ്‍ റെയിൻബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് നിറങ്ങളിൽ ലഭിക്കും. രണ്ട് ഫോണുകൾക്കും 128 ജിബി സ്റ്റോറേജും 8ജിബി റാമും ഉണ്ട്.
ആവേശകരമായ ഓഫറുകളോടെ ഉപഭോക്താക്കൾക്ക് ഫോണുകൾ വാങ്ങാം. 10 ശതമാനം ക്യാഷ്ബാക്കിനൊപ്പം പ്രമുഖ ബാങ്കുകളിൽ നിന്ന് 6 മാസം വരെ അധിക ചെലവില്ലാത്ത ഇഎംഐയും ലഭിക്കും. ഒറ്റത്തവണ സ്ക്രീൻ മാറ്റിസ്ഥാപിക്കൽ, തിരികെ വാങ്ങലിന് 70 ശതമാനം വരെ ഉറപ്പ്, ഏതെങ്കിലും ബ്രാൻഡിന്റെ പഴയ ഫോണിന് 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, ഒരു ഒപ്പോ ഫോണിന്് പകരമായി 1000 രൂപയുടെ അധിക ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.