ടാറ്റാ നെക്സോണ്‍ ഇവി ലോംഗ്റേഞ്ച് പതിപ്പ് ഇന്ത്യൻ വിപണിയിൽ; വില 17.74 ലക്ഷം മുതൽ
ടാറ്റാ നെക്സോണ്‍ ഇവി ലോംഗ്റേഞ്ച് പതിപ്പ് ഇന്ത്യൻ വിപണിയിൽ; വില 17.74 ലക്ഷം മുതൽ
തങ്ങളുടെ നെക്സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി മാക്സ് എന്ന ഈ മോഡലിന് 17.74 ലക്ഷം മുതൽ 19.24 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.

നിരവധി സവിശേഷതകളോടെയാണ് ഇവി മാക്സ് വിപണിയിലേക്കെത്തിയിരിക്കുന്നത്. XZ+,XZ+ ലക്സ് എന്നിങ്ങനെ രണ്ട് വേരിയൻറുകളിലാണ് ടാറ്റ നെക്സോണ്‍ ഇവി മാക്സിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിസ്റ്റീൻ വൈറ്റ്, ഡേറ്റോണ ഗ്രേ, ഇന്‍റൻസി റ്റീൽ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇവി മാക്സ് എത്തുന്നത്.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ എന്ന അന്പരപ്പിക്കുന്ന മൈലേജാണ് ഈ വാഹനത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാധാരണ നെക്സോണ്‍ ഇവിയേക്കൾ 125 കിലോ മീറ്റർ കൂടുതലാണിത്.

വയർലസ് ചാർജിംഗ് സംവിധാനം, ലെതർ വെൻറിലേറ്റഡ് ഡ്രൈവർ, എയർ പ്യൂരിഫെയർ സിസ്റ്റം, മൾട്ടി ഡ്രൈവ് മോഡുകൾ, ക്രൂയിസ് കണ്‍ട്രോൾ തുടങ്ങിയവയെല്ലാം ഈ വാഹനത്തിൽ കാണാനാകും. ഹിൽ ഹോൾഡ് കണ്‍ട്രോൾ, ഹിൽ ഡിസൻറ് കണ്‍ട്രോൾ, റോൾ ഒവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഹൈഡ്രോളിക് ഫേഡിംഗ് കോന്പൻസേഷൻ എന്നിവ വേരിയന്‍റിൽ സ്റ്റാൻഡേർഡായി നിൽക്കുന്പോൾ ഓട്ടോ ഹോൾടുള്ള ഇപിബിയും നാല് ഡിസ്ക് ബ്രേക്കുകളും ഇതിലെ മറ്റ് സുരക്ഷാ സവിശേഷതകളാണ്. പുതിയ നെക്സോണ്‍ ഇവി മാക്സിന് 143 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും.
ചാർജിംഗ് സമയത്തിന്‍റെ കാര്യത്തിലും ടാറ്റ നെക്സോണ്‍ ഇവി മാക്സ് മികച്ചുനിൽക്കുന്നു. 7.2 kW എസി ഫാസ്റ്റ് ചാർജർ വേരിയന്‍റുകളിൽ കന്പനി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. എന്നാൽ 50 kW DC ഫാസ്റ്റ് ചാർജർ വഴി 56 മിനിറ്റിൽ 80 ശതമാനത്തോളം ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 40.5kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മറ്റൊരു പ്രധാന പ്രത്യേകത.

നെക്സോണ്‍ ഇവി മാക്സ് XZ+ന് 17.74 ലക്ഷം രൂപയും 7.2 kW എസി ഫാസ്റ്റ് ചാർജറോടു കൂടിയ XZ+ ന് 18.24 ലക്ഷവുമാണ് വില.

നെക്സോണ്‍ ഇവി മാക്സിന്‍റെ XZ+ ലക്സിന് 18.74 ലക്ഷം രൂപയും 7.2kW ചാർജറോടു കൂടിയ XZ+ ലക്സ് വേരിയന്‍റിന് 19.24 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എട്ടു വർഷമൊ അതല്ലെങ്കിൽ 160,000 കിലോ മീറ്റർ സിൻക്രണസ് മോട്ടർ വാറണ്ടിയും ബാറ്ററി സംബന്ധിച്ച ഉറപ്പുമാണ് ടാറ്റാ വാഹന ഉടമകൾക്ക് വാഗ്ദാനം ചെയ്യുന്നത്.