പതിറ്റാണ്ടുകളായി കേരളത്തില്‍ വിശ്വസനീയമായ ബ്രാന്റായി തുടരുന്ന ഫ്രീമാന്സിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഫ്രീമാന്സുമായുള്ള പങ്കാളിത്തത്തിലൂടെ മികവും മൂല്യവുമാണ് പരസ്പരം കൈമാറുന്നതെന്നും ടീം വ്യക്തമാക്കി.
തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് ഫ്രീമാന്സിന് നന്ദി പറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മെഷറിംഗ് ടൂളുകളുടെ മുന്‍നിരക്കാരനും ഏറ്റവും വലിയ നിര്‍മാതാവുമാണ് എഫ്എംഐ ലിമിറ്റഡ്.
ഹാന്‍ഡ് ടൂളുകളുടെയും പവര്‍ ടൂളുകളുടേയും വൈവിധ്യമാര്‍ന്ന ഉത്പന്ന നിരയില്‍ നിന്നും വിപുലമായ തെരഞ്ഞെടുപ്പ് നടത്താനാവുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഫ്രീമാന്‍സ് ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്യുന്നത്.
60-ലധികം രാജ്യങ്ങളില്‍ സേവനമുള്ള ഫ്രീമാന്‍സ് സിഇ(എംഐഡി) നേടിയ ആദ്യത്തെ യൂറോപ്യന്‍ ഇതര കമ്പനികളില്‍ ഒന്നാണ്.