റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 28,382 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 6.51 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 4.87 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തിൽ 14.80 ശതമാനവുമാണ് വർധന.
വായ്പാ വിതരണത്തില്‍ 11.44 ശതമാനം വളര്‍ച്ച വാർഷികാടിസ്ഥാനത്തിൽ കൈവരിച്ചു. 74,102 കോടി രൂപയിൽ നിന്നും 82,580 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 23.48 ശതമാനം വാർഷിക വർധനയോടെ 27,522 കോടി രൂപയിൽ നിന്നും 33,984 കോടി രൂപയിലെത്തി. ഇവയിൽ എ റേറ്റിങും അതിനു മുകളിലുമുള്ള അക്കൗണ്ടുകളുടെ വിഹിതം വാർഷികാടിസ്ഥാനത്തിൽ 94 ശതമാനത്തില്‍ നിന്നും 96 ആയി വർധിച്ചു. വ്യക്തിഗത വായ്പകൾ 1,935 കോടി രൂപയിൽ നിന്ന് 2,312 കോടി രൂപയായും, സ്വർണ വായ്പകൾ 14,478 കോടി രൂപയിൽ നിന്ന് 16,317 കോടി രൂപയായും വർധിച്ചു. 12.70 ശതമാനമാണ് സ്വർണ വായ്പകളുടെ വാർഷിക വളർച്ച.