ജനിക്കുന്നതിനുമുന്പേ തുടങ്ങുന്ന ദന്തവൈകല്യങ്ങൾ!
Monday, August 3, 2020 3:59 PM IST
ദ​ന്താരോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന ഏ​തൊ​ര​വ​സ്ഥ​യെ​യും ദ​ന്ത വൈ​ക​ല്യ​മായി പ​രി​ഗ​ണി​ക്കാം. ഇ​ത്ത​രം വൈ​ക​ല്യ​ങ്ങ​ൾ കു​ഞ്ഞ് ജ​നി​ച്ച​തി​ന് ശേ​ഷം മാ​ത്രം ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് പൊ​തു​വെ ധാ​ര​ണ. എ​ന്നാ​ൽ ചി​ല ജ​നി​ത​ക ത​ക​രാ​റു​ക​ൾ, വ​ള​ർ​ച്ച സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പോ​ലെ​യു​ള്ള പ​ല കാ​ര​ണ​ങ്ങ​ൾ​ കൊ​ണ്ട് അ​മ്മ​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ആ​യി​രി​ക്കു​ന്പോ​ൾ മു​ത​ൽ ത​ന്നെ ദ​ന്ത വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നു കു​ഞ്ഞി​നു ജ​നി​ത​ക ഗു​ണ​ങ്ങ​ൾക്കൊപ്പം ജ​നി​ത​ക വൈ​ക​ല്യ​ങ്ങ​ളും പ​ക​ർ​ന്നു കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തോ​ടൊ​പ്പമുണ്ടാകാവുന്ന മ​റ്റു പ്ര​ശ​്ന​ങ്ങ​ൾ:

1. താ​ടി​യെ​ല്ലി​ലെ വ​ള​ർ​ച്ച സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ
2. പ​ല്ലി​ന്‍റെ വ​ലു​പ്പ​ത്തി​ലു​ള്ള ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ.
3. മു​ച്ചു​ണ്ട് മു​ച്ചി​റി
4. ജന്മനാ പ​ല്ലു​ക​ളു​ടെ അ​ഭാ​വം
5. പ​ല്ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് അ​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ അ​തു​പോ​ലെ​ത​ന്നെ അ​വ​യു​ടെ സ്ഥാ​നം തെ​റ്റ​ൽ.
6. പ​ല്ലു​ക​ളു​ടെ പു​റ​ത്തെ പാ​ളി ആ​യതും ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥ​വുമാ​യ ഇ​നാ​മ​ലി​ന്‍റെ ക​ട്ടികു​റ​വ്.
7. പ​ല്ലു​ക​ൾ​ക്ക് ബ​ലം കൊ​ടു​ക്കു​ന്ന ഉ​ള്ളി​ലെ അം​ശ​മാ​യ ഡ​ന്‍റി​ന്‍റെ ക​ട്ടികു​റ​വ്.
8. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ അ​മ്മ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന പ​ല്ലു​ക​ളു​ടെ നി​റ​വ്യ​ത്യാ​സം.
9. കു​ടി​വെ​ള്ള​ത്തി​ൽ അ​ല്ലെ​ങ്കി​ൽ ഭ​ക്ഷ​ണ​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ ഫ്ലൂ​റൈ​ഡ് ഉ​ണ്ടെ​ങ്കി​ൽ ഫ്ലൂ​റോ​സി​സ് ഉ​ണ്ടാ​വാം.

ഗർഭാവസ്ഥയിൽ

ഗ​ർ​ഭാ​വ​സ്ഥ​യു​ടെ ആ​ദ്യ​ത്തെ ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ ​പ​ല്ലു​ക​ളു​ടെ വ​ള​ർ​ച്ച തു​ട​ങ്ങു​ന്നു.​ അ​മ്മ​യു​ടെ ദ​ന്തശു​ചി​ത്വം, അ​മ്മ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം, കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ എന്നിവ കു​ഞ്ഞി​നെ സ്വാ​ധീ​നി​ക്കു​ന്നു.​ ദ​ന്തശു​ചി​ത്വം പാ​ലി​ക്കാ​തി​രു​ന്നാ​ൾ അ​മ്മ​യു​ടെ വാ​യി​ൽ സൂ​ക്ഷ്മാ​ണു​ക്ക​ൾ ഉ​ണ്ടാ​വു​ക​യും ഇ​വ കു​ഞ്ഞി​നു ദ​ന്തരോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. ഗ​ർ​ഭാ​വ​സ്ഥ​യു​ടെ പ​തി​നൊ​ന്നാം ആ​ഴ്ച​യ്ക്കു ശേ​ഷം ഇ​നാ​മ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ക്രി​യ ന​ട​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് അ​മ്മ കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ൽ ഫ്ലൂ​റൈ​ഡ് അ​ള​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ കുഞ്ഞിനു ദ​ന്ത​ൽ ഫ്ലൂ​റോ​സി​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​നാ​മ​ലി​ന്‍റെ രൂ​പീ​ക​ര​ണ സ​മ​യ​ത്ത് അ​തി​ന് ബ​ല​ക്കു​റ​വ് ഉ​ണ്ടാ​കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ കാ​ര​ണ​മാ​കു​ന്നു.പ്ര​സ​വ സ​മ​യ​ത്ത് താ​ടി​യെ​ല്ലി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല ആ​ഘാ​ത​ങ്ങ​ളും ദ​ന്ത - താ​ടി വൈ​ക​ല്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​

മാ​കാം.

പല്ല് മുളയ്ക്കുന്പോൾ

കു​ഞ്ഞ് ജ​നി​ക്കു​ന്പോ​ൾത്തന്നെ വാ​യി​ൽ കാ​ണു​ന്ന പ​ല്ലി​നെ നേ​റ്റ​ൽ ടീ​ത്ത് എ​ന്നും ജ​നി​ച്ചു ക​ഴി​ഞ്ഞ 30 ദി​വ​സം ക​ഴി​ഞ്ഞ് മു​ള​യ്ക്കു​ന്ന പ​ല്ലി​നെ നി​യോ​നേ​റ്റ​ൽ ടീ​ത്ത് എ​ന്നും പ​റ​യൂ​ന്നു. ​കു​ഞ്ഞി​നു പാ​ലു​കു​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കുമെന്ന​തി​നാ​ൽ ഇ​ത് എ​ടു​ത്തു ക​ള​യാ​നാ​ണു നി​ർ​ദേ​ശി​ക്കു​ന്ന​ത്. പാ​ൽപ്പ​ല്ലു​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ന്ന​താ​ണ്. അ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് എ​ടു​ത്തു​ക​ള​യു​ന്ന​ത് കൊ​ണ്ട് മ​റ്റു കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല.

കു​ഞ്ഞു​ങ്ങ​ൾ​ക്ക് പാ​ൽപ്പല്ല് മു​ള​യ്ക്കു​ന്ന​തി​നാ​ണ് ടീ​തി​ങ്ങ്എ​ന്ന് പ​റ​യു​ന്ന​ത്. ജ​നി​ച്ച 5 മാ​സം മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​ക്ക​മി​ല്ലാ​യ്മ, പ​നി, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റി​ള​ക്കം, ഛർ​ദ്ദി, വാ​യി​ൽ​നി​ന്ന് ഒ​ലി​ക്കു​ക, കി​ട്ടു​ന്ന​തെ​ല്ലാം ക​ഴി​ക്കാ​നു​ള്ള പ്ര​വ​ണ​ത കാ​ണി​ക്കു​ക, ചു​വ​പ്പു​നി​റം എ​ന്നി​ങ്ങ​നെ പ​ല ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കു​ന്നു.​ ഇ​തെ​ല്ലാം പ​ല്ല് മു​ള​ച്ചു​വ​രു​ന്ന പ്ര​ക്രി​യ​യു​ടെ സൂ​ച​ന​ക​ൾ മാ​ത്ര​മാ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903