പുറം, കഴുത്ത് വേദനകളുടെ ചികിത്സ
ഡോ. അരുൺ ഉമ്മൻ
രോ​ഗ​കാ​ര​ണ ഘ​ട​ക​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ ധാ​ര​ണ​യും അ​വ ഒ​ഴി​വാ​ക്കു​ന്ന​തും വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. ചി​കി​ത്സ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട്ട​മാ​ണി​ത്.​പ​ല​പ്പോ​ഴും സ്വ​യം ചി​കി​ത്സ​ക​ൾ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​രം ന​ൽ​കി​ല്ല. വൈ​ദ്യ​സ​ഹാ​യം തേ​ടു​ക എ​ന്ന​ത് വ​ള​രെ ആ​വ​ശ്യ​മാ​ണ്.

വേദനസംഹാരികൾ

നി​ങ്ങ​ൾ​ക്ക് ക​ടു​ത്ത വേ​ദ​ന ഉ​ണ്ടെ​ങ്കി​ൽ ശ​രി​യാ​യ വി​ശ്ര​മ​ത്തി​ലൂ​ടെ അ​ത് മെ​ച്ച​പ്പെ​ടാം. വേദന യ്ക്കുള്ള ഓയിൻമെന്‍റ് (Pain Ointment) മ​രു​ന്നു​ക​ളും ഭൂ​രി​പ​ക്ഷം കേ​സു​ക​ളി​ലും സ​ഹാ​യ​ക​മാ​കും. ല​ളി​ത​മാ​യ വേ​ദ​നസം​ഹാ​രി​ക​ൾ, മ​സി​ൽ റി​ലാ​ക്സ​ന്‍റു​ക​ൾ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളും പ​രീ​ക്ഷി​ക്കാം.​ ബ്രേ​സു​ക​ൾ അ​ല്ലെ​ങ്കി​ൽ കോ​ർ​സെ​റ്റു​ക​ൾ ക​ഠി​ന വേ​ദ​ന സ​മ​യ​ത്തുമാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. തു​ട​ർ​ച്ച​യാ​യ ഉ​പ​യോ​ഗം പേ​ശി​ക​ളു​ടെ ബ​ല​ഹീ​ന​ത​യ്ക്ക് കാ​ര​ണ​മാ​കും

ഇ​ല​ക്്ട്രിക് സ്റ്റിമുലേഷൻ

ഹീ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ, ഡീ​പ് ടി​ഷ്യു മ​സാ​ജ്, ഫി​സി​യോ​തെ​റാ​പ്പി, അ​ൾ​ട്രാ​സൗ​ണ്ട്
അ​ല്ലെ​ങ്കി​ൽ ഇ​ല​ക്്ട്രിക് സ്റ്റിമുലേഷൻ (stimulation) എ​ന്നി​വ സ​ഹാ​യകം.

* സെ​ർ​വി​ക്ക​ൽ ത​ല​യി​ണ​യു​ടെ പ​തി​വ് ഉ​പ​യോ​ഗം ക​ഴു​ത്തുവേ​ദ​ന കു​റ​യ്ക്കും.

* കൈ​യി​ലും വി​ര​ലി​ലും മ​ര​വി​പ്പ് അ​ല്ലെ​ങ്കി​ൽ പു​ക​ച്ചി​ൽ ഉ​ണ്ടെ​ങ്കി​ൽ ചി​ല മ​രു​ന്നു​ക​ൾ പ്ര​ത്യേ​ക​മാ​യി ന​ൽ​കാം (എ​ന്നാ​ൽ ക​ർ​ശ​ന​മാ​യ വൈ​ദ്യോ​പ​ദേ​ശ​ത്തോ​ടെ മാ​ത്രം) വേ​ദ​ന കു​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ...


* വേ​ദ​ന കു​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ, ശ​രി​യാ​യ വ്യാ​യാ​മ​ങ്ങ​ൾ, യോ​ഗ തു​ട​ങ്ങി​യ​വ പേ​ശി​ക​ളെ സ്ട്രെച്ച് ചെ​യ്യാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.

നി​ങ്ങ​ളു​ടെ ഡോ​ക്ട​റി​ന് അ​ല്ലെ​ങ്കി​ൽ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന് ഈ ​വ്യാ​യാ​മ​ങ്ങ​ൾ നി​ർ​ദേശി​ക്കാ​ൻ ക​ഴി​യും.

* എ​യ്‌​റോ​ബി​ക് വ്യാ​യാ​മം അ​നു​വ​ദ​നീ​യ​മാ​യേ​ക്കാം, നി​ങ്ങ​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഫി​റ്റ്‌​ന​സും ശ​ക്തി​യും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.
* കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ തി​രു​മ്മ​ൽ (മ​സാ​ജ്) ചെ​യ്യാ​വൂ!

നി​ര​ന്ത​ര​മാ​യ അ​ല്ലെ​ങ്കി​ൽ ആ​വ​ർ​ത്തി​ച്ചു​ള്ള വേ​ദ​ന​യ്ക്കു വേ​ദ​ന​സംഹാ​രി​ക​ളി​ൽ​നി​ന്ന് ആ​ശ്വാ​സം കി​ട്ടി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ചി​കി​ത്സ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് മു​മ്പ് ശ​രി​യാ​യി വി​ല​യി​രു​ത്ത​ണം. നി​ര​വ​ധി ബ​ദ​ൽ മെ​ഡി​സി​ൻ തെ​റാ​പ്പി​സ്റ്റു​ക​ളും ഡോ​ക്ട​ർ​മാ​രും വേ​ദ​ന​യു​ടെ കൃ​ത്യ​മാ​യ കാ​ര​ണം കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​തെ ചി​കി​ത്സ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശീ​ല​മു​ണ്ട്, അ​ത് ദു​ര​ന്ത​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. (തുടരും)

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]