ശുക്ലത്തിന്റെ കുറവും സന്താനോത്പാദന ശേഷിയുമായി ബന്ധമുണ്ടോ?
Monday, July 20, 2015 3:47 AM IST
ഡോക്ടർ, ബന്ധപ്പെടുമ്പോൾ പരമാവധി മൂന്നു തുള്ളി ശുക്ലമേ വരാറുള്ളു. ഇതും സന്താനോത്പാദന ശേഷിയുമായി ബന്ധമുണ്ടോ?

= രണ്ടു തുള്ളി ശുക്ലമേയുള്ളൂവെങ്കിലും ചിലർക്കു സന്താനോത്പാദന ശേഷിയുണ്ടാകും. എന്നാൽ, ബന്ധപ്പെടുമ്പോൾ മൂന്നു തുള്ളി ശുക്ലമേയുള്ളുവെന്നത് നിങ്ങളുടെ കാര്യത്തിൽ ചികിത്സ ആവശ്യമുള്ളതാണ്. ചിലരിൽ ശുക്ലത്തിലെ ബീജത്തിന്റെ അളവു കുറഞ്ഞുവരുന്ന അവസ്‌ഥ തുടർന്നു കൊണ്ടേയിരിക്കും. ചിലപ്പോൾ ആദ്യ പരിശോധനയ്ക്കു ശേഷം മാസങ്ങൾ കഴിഞ്ഞാൽ ബീജം ഇല്ലാത്ത അവസ്‌ഥ ഉണ്ടാകാം. പക്ഷേ എത്രയും നേരത്തെ ചികിത്സിച്ചാൽ സന്താനോൽപാദന ശേഷി വീണ്ടെടുക്കാം.


ആധുനിക ചികിത്സാരീതികൾ വളരെ ഫലപ്രദമാണ്. ബീജങ്ങളുടെ എണ്ണം കുറയുന്നവർ ബീജം ശേഖരിച്ചു വയ്ക്കുന്ന രീതിയുണ്ട്. ബീജം പൂർണമായും ഇല്ലാതായാൽ പോലും ശേഖരിച്ചുവച്ചിരിക്കുന്ന ബീജത്തിൽ നിന്ന് കുഞ്ഞ് ഉണ്ടാകും. ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭാശയ മുഴകൾ, കട്ടിയുള്ള കന്യാചർമം, അമിതവണ്ണം തുടങ്ങിയവ സ്ത്രീവന്ധ്യതയുടെ ചില കാരണങ്ങളാണ്.