ജമ്മു കാഷ്മീരിനെ രണ്ടായി വിഭജിക്കും
Monday, August 5, 2019 4:13 PM IST
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും തീരുമാനം. ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജനം. ഇതില്‍ ജമ്മു കാഷ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.
ഈ ബില്ലിൽ ഇപ്പോൾ രാജ്യസഭയിൽ ചർച്ച നടക്കുകയാണ്. ജമ്മു കാഷ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്നത് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത്ഷാ ബില്ലവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ബില്ലിനെതിരേ വൻ പ്രതിഷേധമാണ് പ്രതിപക്ഷത്തുനിന്നും ഉയർന്നിരിക്കുന്നത്. ഭരണഘടന കീറിയെറിഞ്ഞ രണ്ടു പിഡിപി അംഗങ്ങളെ രാജ്യസഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ബിജെപി ഭരണഘടനയുടെ അന്ത്യം കുറിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ പറഞ്ഞു.