കാഷ്മീരിന്റെ പദവി തെറിച്ച നാൾവഴികൾ
Tuesday, August 6, 2019 11:13 AM IST
• ജൂലൈ 27
കേന്ദ്ര സർക്കാർ പതിനായിരം അർധ സൈനിക വിഭാഗത്തെ ജമ്മു കാഷ്മീരിൽ വിന്യസിക്കുന്നു.
• ഓഗസ്റ്റ് 1
അധികമായി 28,000 സൈനികരെക്കൂടി വിന്യസിക്കുന്നു. കാഷ്മീർ വിഷയത്തിൽ ഫറൂക്ക് അബ്ദുള്ള പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
• ഓഗസ്റ്റ് 2
അമർനാഥ് യാത്രാവീഥിയിൽ നിന്നും പാക്കിസ്ഥാനിൽ നിർമിച്ച മൈൻ കണ്ടെടുക്കുന്നു. അമർനാഥ് യാത്ര റദ്ദാക്കി. വിനോദ സഞ്ചാരികളോട് സംസ്ഥാനം വിടാൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കൾ ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മല്ലിക്കുമായി കൂടിക്കാഴ്ച നടത്തി.
• ഓഗസ്റ്റ് 3
43 ദിവസം ദൈർഘ്യമുള്ള മച്ചൈൽ മാത യാത്ര റദ്ദാക്കി. ഒമർ അബ്ദുള്ള ജമ്മു കാഷ്മീർ ഗവർണറെ കണ്ടു. 6200 വിനോദ സഞ്ചാരികളെ താഴ്വരയിൽനിന്നു പറഞ്ഞയച്ചു. ജൂലൈ 31ന് പാക്കിസ്ഥാൻ അതിർത്തി സേന നടത്തിയ ആക്രമണത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി എന്ന് പ്രതിരോധ വക്താവ് വെളിപ്പെടുത്തുന്നു.
• ഓഗസ്റ്റ് 4
കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം എടുത്തു കൊണ്ടു പോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇർഫാൻ പഠാൻ ഉൾപ്പടെ ക്രിക്കറ്റ് താരങ്ങളോട് ജമ്മു കാഷ്മീർ വിടാൻ നിർദേശം. ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ് ലോണ് എന്നിവരെ വീട്ടു തടങ്കലിലാക്കി. ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തലാക്കി. 144 പ്രഖ്യാപിച്ചു.
• ഓഗസ്റ്റ് 5
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ഉണ്ടായിരുന്ന 370-ാം അനുച്ഛേദം എടുത്തു കളഞ്ഞു. ജമ്മു കാഷ്മീർ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവുമായി. രാജ്യസഭയിൽ ഇതു സംബന്ധിച്ച് ബിൽ പാസായി.