Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഒരേയൊരു ലക്ഷ്യത്തിലേക്കു ഭക്‌തലക്ഷങ്ങൾ
ശബരിമല: ഇന്നു വൈകുന്നേരം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയുടെ പുണ്യം നുകരാനുള്ള കാത്തിരിപ്പിലാണ് ഭക്‌തലക്ഷങ്ങൾ. ശബരിമല, സന്നിധാനം, പമ്പ, ചാലക്കയം, നിലയ്ക്കൽ തുടങ്ങി മകരജ്യോതി ദൃശ്യമാകുന്ന കേന്ദ്രങ്ങളെല്ലാം അയ്യപ്പഭക്‌തരെകൊണ്ടു നിറഞ്ഞിരിക്കുകയാണ്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ആങ്ങമൂഴി – പഞ്ഞിപ്പാറ തുടങ്ങി ജ്യോതിദർശനം സാധ്യമായ സ്‌ഥലങ്ങളിലും ഭക്‌തരെത്തിത്തുടങ്ങി. ഒരു നിമിഷത്തെ പുണ്യദർശനത്തിനുള്ള തിരക്ക് നിയന്ത്രണവിധേയമാക്കി നിർത്താനും സുഖദർശനം സാധ്യമാക്കാനും ഏറെ ശ്രമങ്ങളാണ് വിവിധ വകുപ്പുകൾ നടത്തിയിരിക്കുന്നത്.
ശബരിമല സന്നിധാനത്തെ ജനത്തിരക്ക് നിയന്ത്രിക്കാൻ പമ്പയിലും സന്നിധാനത്തുമായി 50000 ഓളം പോലീസുകാരുണ്ട്. ഉപ്പുപാറ, പുല്ലുമേട് ഭാഗത്തും നിലയ്ക്കലിലും കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനം കുറ്റമറ്റതാക്കാനാണ് പോലീസ് ശ്രമം. സുരക്ഷ സംവിധാനങ്ങളും നിയന്ത്രണങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മരച്ചില്ലകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കു മുകളിൽ കയറി ജ്യോതി ദർശിക്കാനുള്ള ശ്രമത്തെ തടയുന്നുണ്ട്.
ദർശനം കഴിഞ്ഞുള്ള മടക്കയാത്രയിലെ തിക്കും തിരക്കുമാണ് നിയന്ത്രിക്കേണ്ടതെന്നു പോലീസിനു നിർദേശം ലഭിച്ചിട്ടുണ്ട്. 1998ലെ പമ്പ ഹിൽടോപ്പ് ദുരന്തവും 2011ലെ പുല്ലുമേട് ദുരന്തവും സുരക്ഷസംവിധാനങ്ങളുടെ പാളിച്ചയായി ഇന്നും വിലയിരുത്തുന്നു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് എടുത്തിരിക്കുന്നത്. എഡിജിപി കെ.പത്മകുമാർ ശബരിമലയിൽ ക്യാമ്പു ചെയ്തു സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചുവരുന്നു. ഏത് അടിയന്തരസാഹചര്യവും നേരിടാനുള്ള സംവിധാനങ്ങളുമായി കേന്ദ്രസേനയും ശബരിമലയിലുണ്ട്. ഇതോടൊപ്പം റവന്യു ദുരന്തനിവാരണ സംവിധാനങ്ങളും സജ്‌ജമാണ്. ആംബുലൻസുകളും ഇതര സംവിധാനങ്ങളും ആരോഗ്യവകുപ്പും കരുതിയിട്ടുണ്ട്. പമ്പയിലേക്കുള്ള എല്ലാ പാതകളും ഇന്നു പകലും രാത്രി മുഴുവനും പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കർശന നിരീക്ഷണത്തിലാണ്. ഗതാഗതനിയന്ത്രണത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ച്യ്തെിട്ടുണ്ട്. തീർഥാടകരെ മടക്കിക്കൊണ്ടുപോകാനായുള്ള കെഎസ്ആർടിസ
ബസുകൾ പത്തനംതിട്ടയിലെത്തിച്ചിട്ടുണ്ട്. പമ്പയിലെ ആവശ്യാനുസരണം ഇവ അയച്ചുതുടങ്ങി.
<യ> മാളികപ്പുറത്ത് എഴുന്നള്ളത്ത്
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്തിന് ഇന്ന് രാത്രി 9.30 ന് തുടക്കമാകും. തിരുവാഭരണഘോഷയാത്രയിൽ കൊണ്ടുവരുന്ന രണ്ട് പേടകങ്ങളിലെ ആഭരണങ്ങൾ അണിയിച്ച തിടമ്പാണ് എഴുന്നെള്ളിക്കുന്നത്. മകരവിളക്ക് മുതൽ നാല് ദിവസം പതിനെട്ടാംപടിവരെയും 18 ന് രാത്രി 9.30 ന് മാളികപ്പുറത്ത് നിന്ന് ശരംകുത്തിവരെയുമാണ് എഴുന്നള്ളത്ത്.
എഴുന്നള്ളത്തിന്റെ ഭാഗമായുള്ള കളമെഴുത്തും പാട്ടും ഇന്ന് തുടങ്ങും. മാളികപ്പുറത്ത് മണിമണ്ഡപത്തിലാണ് കളമെഴുത്ത്.
<യ> സംക്രമപൂജയ്ക്ക് അഭിഷേകത്തിനുള്ള നെയ്യുമായി കന്നിസ്വാമി
ശബരിമല: മകരസംക്രമപൂജ യ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ്ത്തേങ്ങയുമായി കവടിയാർ കൊട്ടാരത്തിന്റെ പ്രതിനിധിയായി ഇത്തവണയും കന്നി അയ്യപ്പൻ സന്നിധാനത്തെത്തി. തിരുവന്തപുരം വലിയതുറ സ്വദേശി സത്യനാരായണ സ്വാമി (16)യാണ് കന്നികെട്ടുമായി പതിനെട്ടാം പടി ചവിട്ടിയത്. തിങ്കളാഴ്ച രാത്രി 7.30ഓടെ കൊട്ടാരം പ്രതിനിധി ഗുരു സ്വാമി രാം നാഥിനൊപ്പമാണ് സത്യനാരായണൻ ദർശനം നടത്തിയത്. കവടിയാർ കൊട്ടാരത്തിലെ ശ്രീ മൂലം തിരുനാൾ രാമവർമ രാജാവ് ക്ഷേത്ര ദർശനത്തിനു ശേഷം നവരാത്രിമണ്ഡപത്തിൽ നിന്നാണ് നെയ്യ്ത്തേങ്ങ നിറച്ചുനൽകിയത്. തലമുറകളായി രാജകുടുബത്തിൽ നിന്നാണ് മകരസംക്രമദിനത്തിൽ അയ്യപ്പ സ്വാമിയ്ക്ക് അഭിഷേകത്തിനായുള്ള നെയ്യ് തേങ്ങയെത്തിക്കുന്നത്. കവടിയാർ കന്നിസ്വാമിയും, ഗുരു സ്വാമിയും സന്നിധാനത്ത് എത്തി തന്ത്രി കണ്ഠരര് രാജീവരരെ സന്ദർശിച്ച് വിവരം അറിയിച്ചു.
മകരസംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് ത്തേങ്ങയുമായി പതിനെട്ടാംപടി ചവിട്ടാൻ സാധിച്ചത് അയ്യപ്പസ്വാമി നൽകിയ അപൂർവ സൗഭാഗ്യമാണെന്നും വരും വർഷങ്ങളിലും മല ചവിട്ടാൻ ആഗ്രഹമുണ്ടെന്നും കന്നിസ്വാമി പറഞ്ഞു. 41 നാൾ നീണ്ട കഠിനവ്രതത്തിനു ശേഷമാണ് സത്യനാരായണൻ മല ചവിട്ടിയത്.
തിരുവനന്തപുരം വലിയനട സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സത്യനാരായണൻ. കഴിഞ്ഞ 30 വർഷമായി രാജകുടുംബത്തിന്റെ പ്രതിനിധിയായി കന്നി അയ്യപ്പൻമാർക്ക് വഴികാട്ടിയാകാൻ കഴിഞ്ഞതിൽ അയ്യപ്പ സ്വാമിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ഗുരുസ്വാമി രാം നാഥ് പറഞ്ഞു.
<യ> പാതിരാത്രിയിലെ അവധി പ്രഖ്യാപനം, പൊല്ലാപ്പിലായത് സ്കൂൾ അധികൃതർ
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ഇന്നു പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രിയിലാണ് ജില്ലാ കളക്ടറുടെ തീരുമാനം വന്നത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിന്റെ അനുമതി ആവശ്യമുണ്ടായിരുന്നെന്നും ഇതു ലഭ്യമാകാൻ വൈകിയതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നും കളക്ടർ പറയുന്നു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.
ഇന്നലെ പകൽ മുഴുവൻ ഇന്ന് അവധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലയിലെ സ്കൂൾ അധികൃതർ. മകരപ്പൊങ്കൽ പ്രമാണിച്ച് നാളെ ജില്ലയിൽ നേരത്തെ അവധി നൽകിയിരുന്നു. ഇന്നു കൂടി അവധി ലഭിച്ചാൽ തുടർച്ചയായ രണ്ട് അവധിദിവസങ്ങളാണ് പലരും സ്വപ്നം കണ്ടിരുന്നത്. അവധി അന്വേഷിച്ച് ഇന്നലെ രാത്രിവരെയും കളക്ടറേറ്റിലും മാധ്യമ സ്‌ഥാപനങ്ങളിലും ഫോൺ വിളികളുടെ ഒഴുക്കായിരുന്നു. അവധി നൽകാത്തതിനെതിരെ ഇതിനിടെ ഒരുകൂട്ടർ ഫേസ് ബുക്കിലൂടെയും മറ്റും പ്രതിഷേധിച്ചു.
മുൻവർഷങ്ങളിൽ മകരവിളക്ക് ദിവസം ലഭിച്ചിരുന്ന അവധിയാണ് ഇത്തരത്തിൽ അന്വേഷണത്തിനു പ്രേരകമായത്. എന്നാൽ കഴിഞ്ഞവർഷം നബിദിനവും മകരവിളക്കും ഒരു ദിവസമായിരുന്നുവെന്നും 2013ൽ നൽകിയത് മകരപ്പൊങ്കലിന്റെ അവധിയായിരുന്നുവെന്നുമൊക്കെ കളക്ടറേറ്റിൽ നിന്നു വിശദീകരണമെത്തി.
മകരവിളക്കിനു പിറ്റേന്ന് യാത്രാപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ അവധി നൽകാറുണ്ടെന്നും അത് ഇത്തവണ ഉണ്ടെന്നും മറ്റൊരു വിശദീകരണം. ഇത്തരത്തിൽ അവധി ഉണ്ടാകില്ലെന്നറിഞ്ഞ് ഉറക്കത്തിലായവർ് രാവിലെ ഉണർന്നപ്പോൾ അവധി അറിയിപ്പ് ചാനലുകളിൽ കണ്ടതോടെ ആഹ്ലാദത്തിലായി. പക്ഷേ പല സ്കൂളുകളിലും വിവരം അറിയാൻ വൈകി. രാത്രി വൈകിയതിനാൽ പത്രങ്ങളിലേറെയും അവധി അറിയിപ്പുണ്ടായില്ല. ചാനൽ വാർത്ത കാത്തിരുന്ന് ഉറപ്പാക്കിയശേഷം സ്കൂൾ വാഹനങ്ങൾ പലരും തിരികെ വിളിച്ചു.
അവധി ഉറപ്പിക്കാനായി ഇതിനിടെ ഫോൺ കോളുകൾ പ്രവഹിച്ചു. വൈകികിട്ടിയ അവധി ചെറിയ പൊല്ലാപ്പുണ്ടാക്കിയെങ്കിലും ചോദിച്ചുവാങ്ങിയ അവധിയുടെ ആവേശത്തിലാണ് ഇന്ന് ജില്ലയിലെ സ്കൂളുകൾ.
<യ> പമ്പയിൽ നിന്ന് 1000 ബസുകൾ
ശബരിമല: മകരജ്യോതി ദർശിച്ച് തിരിച്ച് പോകുന്ന അയ്യപ്പഭക്‌തർക്കായി കെഎസ്ആർടിസി 1000 ബസുകൾ ഓടിക്കും. പമ്പ – നിലയ്ക്കൽ ചെയിൻ സർവിസ് ബസുകളും ദീർഘദൂരബസുകളും ജ്യോതിദർശനം കഴിഞ്ഞാലുടൻ ഓടിത്തുടങ്ങും. 350 ചെയിൻ സർവീസുകൾ ഉണ്ടാകും. ചെയിൻ സർവീസിന്റെ ഏറ്റവും മുന്നിൽ അലങ്കരിച്ച ബസാണ് സർവീസ് നടത്തുക. അയ്യപ്പഭക്‌തർ നിറയുന്ന മുറയ്ക്ക് ബസുകൾ നിലയക്കലിലേക്ക് ഓടിക്കും. റൂട്ട് നമ്പർ 100 ആണ് ചെയിൻ സർവീസിനുള്ളത്. അന്യസംസ്‌ഥാനക്കാർക്കു തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് റൂട്ട് നമ്പർ ബസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആദ്യ റൗണ്ടിൽ 50 ബസുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിലെത്തിച്ചു തുടങ്ങി.
പത്തനംതിട്ടയിലെ ശബരിമല ഇടത്താവളം, റിംഗ് റോഡ് എന്നിവിടങ്ങളിലെ ബേസ് ക്യാമ്പിൽ നിന്നും എത്തിക്കുന്ന കെഎസആർടിസി ബസുകൾ പമ്പയിൽ ക്രമീകരിക്കും. യുടേൺ മുതൽ ചാലക്കയം വരെയുള്ള ഭാഗങ്ങളിലാണ് ബസുകൾ ക്രമീകരിക്കുക. കെഎസ്ആർടിസി ബസുകളുടെ ക്രമീകരണം ഉറപ്പാക്കുന്നതിന് വിവിധകേന്ദ്രങ്ങളിൽ മുതിർന്ന ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ കെഎസ്ആർടിസി വർക്ക്സ് മാനേജർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
തിരക്ക് കണക്കിലെടുത്ത് അന്തർ സംസ്‌ഥാന ബസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പുല്ലുമേട്ടിൽ നിന്ന് ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്‌തർക്കായി കോഴിക്കാനം – കുമളി റൂട്ടിൽ 60 ബസുകളും അനുവദിച്ചിട്ടുണ്ട്. മകരജ്യോതിദർശനം കഴിയുമ്പോൾ തന്നെ ബസുകൾ പുറപ്പെടുവാൻ സാധിക്കുന്ന വിധത്തിലാണ് സജ്‌ജികരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് പമ്പ സ്പെഷൽ ഓഫീസർ എം.വി. മനോജ് പറഞ്ഞു.
പമ്പാസദ്യയും പമ്പവിളക്കും ചൊവ്വാഴ്ച, മകരവിളക്ക് ബുധനാഴ്ച
മകരവിളക്ക്: സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി- ദേവസ്വം പ്രസിഡന്റ്
തിരുവാഭരണ ഘോഷയാത്ര തിങ്കളാഴ്ച
മകരവിളക്ക്: സുരക്ഷയ്ക്ക് കൂടുതല്‍ പോലീസ്
ശബരിമലപ്രസാദം വ്യാജ വെബ്സൈറ്റിലൂടെ വിതരണംചെയ്ത ബംഗാളിയുടെ പേരില്‍ കേസ്
മകരവിളക്കിന് അരവണ ക്ഷാമം ഉണ്ടാകില്ല; കരുതല്‍ ശേഖരം പത്തുലക്ഷം ടിന്, പുതിയ അരവണ ഫാക്ടറിക്കു ശിപാര്‍ശ
തിരുവാഭരണ ഘോഷയാത്ര 12 ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്തുനിന്നു പുറപ്പെടും
അയ്യപ്പപൂജയുടെ 25 വര്‍ഷം പൂര്‍ത്തീകരിച്ച് കണ്ഠര് രാജീവര്
ശബരിമലയില്‍ കെടാവിളക്കുകള്‍ നിര്‍മിക്കും
ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം, പമ്പയില്‍ നിയന്ത്രണം
മകരവിളക്ക് മഹോത്സവത്തിന് നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ 200 ബസുകള്‍
പുതുവത്സരപ്പുലരിയില്‍ അയ്യപ്പദര്‍ശനത്തിനു ഭക്തലക്ഷങ്ങള്‍
മകരവിളക്ക്: ശബരിമലയില്‍ നട തുറന്നു, ദര്‍ശനത്തിന് വന്‍ തിരക്ക്
മകരവിളക്ക് ഉത്സവം: ചൊവ്വാഴ്ച നടതുറക്കും
അയ്യപ്പസ്വാമിക്ക് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന
തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു
പതിനെട്ടാം പടിയുടെ നവീകരണ ജോലികള്‍ ആരംഭിക്കുന്നു
അരവണയിലെ ജലാംശം: സിഎഫ്റ്റിആറിന്റെ റിപ്പോര്‍ട്ട് തേടി
ദര്‍ശനപുണ്യം തേടി ലക്ഷങ്ങള്‍: ശബരിമലയില്‍ കര്‍ശന സുരക്ഷ
മുദ്രകളില്‍ പതിനെട്ടാംപടിയും അയ്യപ്പനും: ശബരിമല പോസ്റ്റ്ഓഫീസില്‍ വീണ്ടും അയ്യപ്പന്മാരുടെ തിരക്ക്
ചെണ്ടയില്‍ വിസ്മയം തീര്‍ത്ത് തൃശൂരിലെ കലാകാരന്മാര്
കേരള ബ്ലാസ്റ്റേഴ്സ് വിജയം: 101 നാളികേരമുടച്ച് കലാഭവന്‍ മണി
അരവണ വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണം, ഹൈക്കോടതിയില്‍ റിവ്യു പെറ്റീഷന് നല്‍കും
ആധുനിക സംവിധാനങ്ങളോടെ അയ്യപ്പഭക്തര്‍ക്കായി ശബരിമല പോസ്റ്റ്ഓഫീസ്
പരമ്പരാഗതപാതയില്‍ തിരക്കേറി, അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതം
അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം; ഒരു തീര്ഥാടകന് പത്തു ടിന് അരവണ മാത്രം
കല്ലും മുളളും കാലുക്ക് മെത്തയ്..!
ശബരിമല വരുമാനം 100 കോടിയിലേക്ക്
ആകാശവാണി.. ശബരിമല വാര്‍ത്തകള്‍ വായിക്കുന്നത് വി. പ്രീത...
മാളികപ്പുറത്തമ്മയ്ക്ക് രണ്ടര കിലോ സ്വര്‍ണം കൊണ്ട് തങ്കഅങ്കി
ദേവസ്വം ബോര്‍ഡ് ചാനല്‍ ആരംഭിക്കുന്നത് ഓംബുഡ്സ്മാന് തടഞ്ഞു
കന്നി അയ്യപ്പന്മാരും വ്രതാനുഷ്ഠാനങ്ങളും
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന: 2,05,000 രൂപ പിഴ ഈടാക്കി
തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുളയില് നിന്നു പുറപ്പെടും
നിലയ്ക്കലില്‍ കാട്ടാനക്കൂട്ടം ഇറങ്ങി
മണ്ഡല പൂജ 27ന് ഉച്ചയ്ക്ക് 12:30ന്
തിരക്ക് നിയന്ത്രണം പരാജയപ്പെടുന്നു
ശബരിമലയില്‍ വന്‍ തിരക്ക്
അപ്പവും അരവണയും തപാലിലൂടെ; ഫ്ളാറ്റ് റേറ്റ് ബോക്സിന് പ്രിയമേറുന്നു
പമ്പയിലെ ഇരുമുടിക്കെട്ടു നിറയ്ക്കല്‍: വിജിലന്‍സ് ശിപാര്‍ശകള്‍ അട്ടിമറിച്ചു
മെസിലെ സ്റ്റീമറില്‍ തീ: പരിഭാന്ത്രി പരത്തി
ശബരിമലയില്‍ സുരക്ഷ ശക്തമാക്കി
തിരക്കിനനുസരിച്ചു നടതുറക്കുന്ന സമയത്തില്‍ മാറ്റം
അന്നദാന ട്രസ്റ്റിലേക്കുള്ള സംഭാവനയ്ക്ക് ആദായനികുതി ഇളവ്
പ്രധാനമന്ത്രി ജനുവരിയില്‍ ശബരിമല സന്ദര്‍ശിച്ചേക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
സന്നിധാനത്ത് വന്‍ ലഹരിവസ്തു വേട്ട
ശബരിമലയില്‍ വന്‍ തിരക്ക്: ക്ഷേത്രനട പുലര്‍ച്ചെ മൂന്നിന് തുറന്നു
കാനനപാതയിലൂടെ ജില്ലാ കളക്ടര്‍ സന്നിധാനത്ത് എത്തി
ശബരിമലയില്‍ കടുവ?
അയ്യപ്പന്മാര്ക്ക് നവോന്മേഷമേകി ദേവസ്വത്തിന്റെ ഔഷധ ദാഹശമനി
അരവണ,അപ്പം വിതരണത്തിന് അഞ്ച് ബള്‍ക്ക് കൗണ്ടറുകള്‍
പമ്പയിലും സന്നിധാനത്തും മദ്യപരുടെ എണ്ണം വര്‍ധിക്കുന്നു
വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹം - ജയറാം
ശബരിമലയില്‍ മുറികള്ക്കുവേണ്ടി തീര്‍ഥാടകരുടെ കൂട്ടശരണം വിളി
ഒന്നര ടണ്‍ ഉണക്കമുന്തിരി തിരിച്ചയച്ചു : ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക്
അനാരോഗ്യമുള്ളവര്‍ക്ക് അയ്യപ്പസന്നിധിയിലെത്താന്‍ സഹായമായി ഡോളി സര്‍വീസ്
ശബരിമലയില്‍ ഭക്തരുടെ വന്‍തിരക്ക്
സന്നിധാനത്തെ പൂജകള്‍ക്ക് ഇനി സ്വര്‍ണത്തിളക്കം
പേട്ടതുള്ളലിനു മുമ്പ് കുടിക്കാന്‍ മസ്ജിദില്‍ നിന്ന് ഔഷധജലം
പമ്പയുടെ ശുചിത്വം ഉറപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല
Latest News
റിപ്പോ നിരക്കില്‍ മാറ്റമില്ല, യുപിഐ പേയ്മെന്റ് പരിധി ഉയര്‍ത്തി ആര്‍ബിഐ
വിചാരണ കൂടാതെ ഒരാളെ അനന്തമായി ജയിലിലിടാനാവില്ല; ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
"ജീവനൊടുക്കും'എന്ന് ഡോ.ഷഹനയുടെ അവസാന സന്ദേശം; എന്നിട്ടും നമ്പര്‍ ബ്ലോക്ക് ചെയ്തു റുവൈസ്
മറ്റപ്പള്ളിയിലെ മണ്ണെടുടുപ്പിന് സ്റ്റേ; സര്‍ക്കാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
നാട്ടുകാരുടെ ചിലവില്‍ മന്ത്രിമാര്‍ രാഷ്ടീയ പ്രചാരണം നടത്തുന്നു: സതീശന്
Latest News
റിപ്പോ നിരക്കില്‍ മാറ്റമില്ല, യുപിഐ പേയ്മെന്റ് പരിധി ഉയര്‍ത്തി ആര്‍ബിഐ
വിചാരണ കൂടാതെ ഒരാളെ അനന്തമായി ജയിലിലിടാനാവില്ല; ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
"ജീവനൊടുക്കും'എന്ന് ഡോ.ഷഹനയുടെ അവസാന സന്ദേശം; എന്നിട്ടും നമ്പര്‍ ബ്ലോക്ക് ചെയ്തു റുവൈസ്
മറ്റപ്പള്ളിയിലെ മണ്ണെടുടുപ്പിന് സ്റ്റേ; സര്‍ക്കാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
നാട്ടുകാരുടെ ചിലവില്‍ മന്ത്രിമാര്‍ രാഷ്ടീയ പ്രചാരണം നടത്തുന്നു: സതീശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top