അൾജിയേഴ്സ്: ഫ്രഞ്ച് കൊളോണിയൽ ഭരണത്തെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം അൾജീരിയൻ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കി. കൊളോണിയൽ ഭരണത്തെ മഹത്വവത്കരിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കും.
ഫ്രാൻസും അൾജീരിയയും തമ്മിലുള്ള നയതന്ത്രബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമം പാസാക്കപ്പെട്ടത്.
1830 മുതൽ 1962 വരെ നീണ്ട ഫ്രഞ്ച് ഭരണത്തിൽ അൾജീരിയയിൽ വലിയ തോതിലുള്ള കൊലപാതകങ്ങളും നാടുകടത്തലും സംഭവിച്ചിരുന്നു. രക്തരൂഷിതമായ പോരാട്ടത്തിലാണ് അൾജീരിയയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത്.
അൾജീരിയയിലെ കൊളോണിയൽ ഭരണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സമ്മതിച്ചിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ മാപ്പു പറയാൻ അദ്ദേഹം തയാറായിട്ടില്ല.
Tags : French colonial rule Algeria criminal offence Algerian Parliament