x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ടെ​ന്ന് ഇ​റാ​ൻ; മേഖലയിൽ കടുത്ത ആശങ്ക

വെബ് ഡെസ്ക്
Published: November 21, 2026 12:28 PM IST | Updated: November 21, 2026 12:29 PM IST

പ്രതീകാത്മക ചിത്രം.

റി​യാ​ദ് / ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​നെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി വി​മ​ത​ർ വി​ക്ഷേ​പി​ച്ച മൂ​ന്ന് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് അ​യ​ച്ച ഒ​രു ഡ്രോ​ണും സൗ​ദി സേ​ന ആ​കാ​ശ​ത്തു​വ​ച്ച് ത​ക​ർ​ത്തു.

അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന അ​മേ​രി​ക്ക​യു​ടെ എം​ക്യു-9 ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ട​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക​ളെ​ത്തു​ട​ർ​ന്ന് റി​യാ​ദി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം രാ​ത്രി​യി​ലും അ​ടി​യ​ന്ത​ര സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജി​സാ​ൻ (2), ന​ജ്‌​റാ​ൻ (2), റി​യാ​ദ് (2), ഖ​മീ​സ് മു​ഷൈ​ത്ത് (1), സു​ല​യി​ൽ (1) എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് എ​ട്ട് മു​ൻ​ക​രു​ത​ൽ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ന​ൽ​കി​യ​ത്.

അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​തോ​ടെ ഇ​വ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പി​ൻ​വ​ലി​ച്ചു. സൗ​ദി​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് അം​ബ​ര​ചും​ബി​ക്ക് ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് പു​തി​യ നീ​ക്കം.

ജി​ദ്ദ ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​ങ്ക​ട​ൽ തു​റ​മു​ഖ​ങ്ങ​ളെ​യും സാ​മ്പ​ത്തി​ക​കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​മെ​ന്ന ഹൂ​തി​ക​ളു​ടെ ഭീ​ഷ​ണി​ക്കുപി​ന്നാ​ലെ സ​ഖ്യ​സേ​ന യെ​മ​നി​ൽ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ത​ല​സ്ഥാ​ന​മാ​യ സ​ന, സാ​ദ, താ​യി​സ് ഗ​വ​ർ​ണ​റേ​റ്റി​ലെ മോ​ച്ച, അ​ൽ ഷ​മാ​യ​തെ​യ്‌​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​തി​നി​ടെ, ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ അ​മേ​രി​ക്ക​യു​മാ​യു​ള്ള യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, 60 ശ​ത​മാ​നം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം വി​ദേ​ശ​ത്തേ​ക്കു മാ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം തീ​ർ​ത്തു​പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​മ്പോ​ഴും ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​യു​ക​യാ​ണ്. ഈ ​മാ​സം 14 ശ​ത​മാ​നം ഇ​ടി​ഞ്ഞ ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ന്ന​ലെ ബാ​ര​ലി​ന് 83.62 ഡോ​ള​റി​ലെ​ത്തി.

Tags : Houthi-Saudi MissileAttack West Asia Conflict Ameria Iran

Recent News

Corehub Up