x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധിനിവേശ പ്രദേശങ്ങളിൽ റഷ്യക്കു തിരിച്ചടി; കൂടുതൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി യുക്രെയ്ൻ

വെബ് ഡെസ്ക്
Published: September 28, 2026 05:35 PM IST | Updated: September 28, 2026 05:35 PM IST

കീവ്: അധിനിവേശ റഷ്യൻ സേനയിൽനിന്ന് കൂടുതൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്നിലെ ഡോണറ്റ്സ്ക് മേഖലയിൽ 51 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി വീണ്ടെടുത്തതായി യുക്രെയ്ൻ സേന അറിയിച്ചു. ഇതോടെ അടുത്തകാലത്ത് തിരിച്ചുപിടിച്ച പ്രദേശ വൃസ്തൃതി 176 ചതുരശ്ര കിലോമീറ്ററായി.

ഡോണറ്റ്സ്കിന്‍റെ വടക്കുഭാഗത്ത് ഏതാനും ഗ്രാമങ്ങളിൽ റഷ്യയ്ക്കു നിയന്ത്രണം നഷ്ടമായി എന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്. ഡോണറ്റ്സ്ക് പ്രദേശം മുഴുവനായി നിയന്ത്രണത്തിലാക്കാനുള്ള റഷ്യൻ ശ്രമങ്ങളെ അവതാളത്തിലാക്കുന്ന നീക്കമായി ഇതെന്നും പറയുന്നു.

ഡോണറ്റ്സ്കിലെ എൺ‌പതു ശതമാനം പ്രദേശവും റഷ്യൻ നിയന്ത്രണത്തിലാണ്. ശേഷിക്കുന്നതുകൂടി പിടിച്ചെടുക്കാനായി ഊർജിത പോരാട്ടം നടത്തുന്നു.

ഡോണറ്റ്സ്കിൽ യുക്രെയ്ൻ സേന മുന്നേറുന്നതായി യുദ്ധകാര്യങ്ങൾ സ്ഥിരീകരിക്കുന്ന സംഘടനകളും സ്ഥിരീകരിച്ചു.

Tags : ukraine war ukraine russia

Recent News

Corehub Up