x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒന്നും അറിയിക്കുന്നില്ല: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാരുടെ വിമർശനം

വെബ് ഡെസ്ക്
Published: November 18, 2026 01:08 PM IST | Updated: November 18, 2026 01:08 PM IST

മന്ത്രിസഭാ യോഗത്തിൽ നിന്ന് (File Photo)

തിരുവനന്തപുരം: അധികാരത്തിലേറി ആറ് മാസം തികഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരേ മന്ത്രിമാരുടെ രൂക്ഷവിമർശനം. കൂട്ടായ ചർച്ചയില്ലെന്ന പരാതി മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തി.

മന്ത്രി എ.പി. അനിൽകുമാറാണ് വിമർശനത്തിനു തുടക്കമിട്ടത്. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടു വച്ചതിനു പിന്നാലെ, ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അനിൽകുമാർ കുറ്റപ്പെടുത്തി. എന്നാൽ ഉടൻ നിയമനം വേണ്ടിയതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

പിഎസ്‌സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയാറാക്കിയതെന്ന് മന്ത്രി കെ. മുരളീധരൻ വിശദീകരിച്ചു.

പിന്നാലെ എതിർപ്പുമായി രംഗത്തെത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം, ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർഎസ്പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. വിശാലമായ ചർച്ച നടന്നതോടെ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

Tags : VDSatheesan Cabinet Ministers UDF Critisism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up