പ്രതീകാത്മക ചിത്രം
അമ്പമ്പോ, എന്തൊരു കരുതൽ!
ബാങ്കുകാരാണ് മുതിർന്ന പൗരന്മാരെ ഏറ്റവും കരുതുന്നത്. പണമിടപാടിലെ സുരക്ഷയുടെ പേരിൽ പുതിയ ഫോണ്‍ വാങ്ങണമെന്നാണ് അവരുടെ നിർദേശം. പ്രായമായവർ ആകെക്കൂടെ നടത്തുന്ന പണമിടപാടിനു വേണ്ടി മാത്രം പതിനായിരങ്ങൾ വിലയുള്ള പുതിയ ഫോണ്‍ വാങ്ങാനാകുമോ?
ഇപ്പോഴുള്ള ഫോണുകളിൽ പണമിടപാടിനു മാത്രമുള്ള അധിക സുരക്ഷാസൗകര്യം ചേർക്കുന്നതിനു കഴിവുള്ളവരാരും നമ്മുടെ രാജ്യത്തില്ലേ? പഴയ ഫോണുകൾ മാറ്റുന്പോൾ ഈ ഭൂമുഖത്തുണ്ടാകുന്ന ’ഇ-വേസ്റ്റിനെ’ക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഫോണുകൾ മാറ്റുന്നതിലും എളുപ്പം അങ്ങനെയുള്ള ഓണ്‍ലൈൻ ബാങ്ക് ഇടപാടുകൾ ക്ലോസ് ചെയ്യുന്നതാണ്. എന്നിട്ട് പ്രായമുള്ളവരെല്ലാം നേരിട്ട് ബാങ്കിൽ വന്ന് ഇടപാടുകൾ നടത്തട്ടെ. അപ്പോൾ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മിക്ക ബാങ്കുകളും താഴേക്ക് വരേണ്ടതായി വരും. ജീവനക്കാരുടെ ജോലിഭാരവും കൂടുമെന്ന് ഓർക്കുക.
-ജോസ് കെ. തോമസ് തറയിൽ, കുളനട, പത്തനംതിട്ട
Tags :