തിരുവനന്തപുരം ന​ഗ​ര​സ​ഭ: സി​റ്റിം​ഗ് സീ​റ്റ് തി​രി​കെ​പ്പി​ടി​ക്കാ​ന്‍ എ​ൽ​ഡി​എ​ഫ്; നി​ല​നി​ര്‍​ത്താ​ന്‍ എ​ന്‍​ഡി​എ
Thursday, December 3, 2020 12:56 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ര്‍​ഷ​ങ്ങ​ളാ​യി ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന തൃ​ക്ക​ണ്ണാ​പു​രം തി​രി​കെ​പ്പി​ടി​ക്കാ​നുള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സി​പി​എം. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ​യു​ള്ള മി​ക​ച്ച വി​ജ​യം നേ​ടി വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് എ​ന്‍​ഡി​എ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ 48-ാം വാ​ര്‍​ഡാ​യ തൃ​ക്ക​ണ്ണാ​പു​ര​ത്ത് ഏ​ഴു ബൂ​ത്തു​ക​ളി​ലാ​യി

9,000ഓ​ളം വോ​ട്ടു​ക​ളു​ണ്ട്.​ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യു​ടെ കെ. ​അ​നി​ല്‍​കു​മാ​ര്‍ 336 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച് കൗ​ണ്‍​സി​ല​റാ​യ​ത്. വ​നി​താ വാ​ര്‍​ഡാ​യ ഇ​വി​ടെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ വി.​വി. പ്രി​യാ​മോ​ളും.വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​ന്‍ ബി​ജെ​പി സ്ഥാ​നാ​ർ​തി​യാ​യി പി.​എ​സ്. ജ​യ​ല​ക്ഷ്മി​യുംയു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​എ​ല്‍. സ്നേ​ഹ​യു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.​വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളു​മാ​യു​ള്ള പ​രി​ച​യ​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വോ​ട്ടാ​ക്കി​മാ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്നപ്ര​തീ​ക്ഷ​യിലാണ് മൂവരും.