ഡോ​ക്ട​റ​ർ​മാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, December 3, 2020 12:56 AM IST
ശ്രീ​കാ​ര്യം : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ ഡോ​ക്ട​റ​ർ​മാ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി.​ പോ​ങ്ങും​മൂ​ട് പ​മ്പ് ഹൗ​സി​ന് സ​മീ​പം പ​ന​ച്ച​വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​മ​ൽ (23) ,ഉ​ള്ളൂ​ർ പോ​ങ്ങു​മ്മൂ​ട് നീ​രാ​ളി ലൈ​നി​ൽ അ​രു​ൺ (23) മ​ണ​ക്കാ​ട് കു​ര്യാ​ത്തി വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​നോ​ജ്( 23 )ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് ക​രി​ക്ക​കം ഷം​ല മ​ൻ​സി​ൽ നി​ന്നും ക​ല്ല​മ്പ​ള്ളി ക​രി​മ്പു​കോ​ണ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന റ​ഫീ​ഖ്( 23 )എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പി​ജി ഡോ​ക്ട​ർ​മാ​രാ​യ വി​പി​ൻ,നി​ധി​ൻ എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ന് ​കൊ​ച്ചു​ള്ളൂ​ർ ഭാ​ഗ​ത്ത് വ​ച്ച് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് എ​സ്എ​ച്ച്ഒ ഹ​രി​ലാ​ൽ എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ജ്യോ​തി​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.