സൈ​നി​ക​ന്‍റെ വീ​ട് ആക്ര​മി​ച്ച കേ​സ്;​ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, December 3, 2020 12:56 AM IST
കി​ളി​മാ​നൂ​ർ: സൈ​നി​ക​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സൈ​നി​ക​നേ​യും ,വ​യോ​ധി​ക​യാ​യ മാ​താ​വി​നെ​യും, ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.​സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​നി​ടെ മൂ​വ​രേ​യും കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നും ശ്ര​മ​ംന​ട​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.​മ​ട​വൂ​ർ ത​ക​ര​പ്പ​റ​മ്പ് പ​ഴു​വ​ടി ജി.​എ​സ്.​ഭ​വ​നി​ൽ സൈ​നി​ക​നാ​യ സ്വാ​തി (32), സ്വാ​തി​യു​ടെ ഭാ​ര്യ സ​രി​ഗ​സ​തീ​ഷ് (29), അ​മ്മ ശ്യാ​മ​ള​കു​മാ​രി (65) എ​ന്നി​വ​ർ​ക്കു നേ​രേ​യാ​ണ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​ത്.​സം​ഭ​വ​ത്തി​ൽ സ​മീ​പ​വാ​സി​യാ​യ ബാ​ബു സ​ദ​ന​ത്തി​ൽ ടി. ​ബാ​ബു (64) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.​ശ്യാ​മ​ള​കു​മാ​രി​യ്ക്കും സ​രി​ഗ​യ്ക്കും നേ​രേ​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ്വാ​തി​യ്ക്ക് നേ​രേ​യും അ​ക്ര​മ​മു​ണ്ടാ​യി. ഇ​രു​മ്പു​ദ​ണ്ഡു കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മൂ​വ​രും പു​റ​ത്ത് റോ​ഡി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ കാ​ർ മു​ന്നോ​ട്ട് എ​ടു​ത്ത് സ്വാ​തി​യെ​യും ഭാ​ര്യ​യെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സ്വാ​തി​യു​ടെ​യും ബാ​ബു​വി​ന്‍റെ​യും വീ​ടി​ന് മു​ൻ​വ​ശ​ത്തു​ള്ള ത​ക​ര​പ്പ​റ​മ്പ്-​മ​ട​വൂ​ർ റോ​ഡി​ന്‍റെ ടാ​റി​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ മൂ​വ​രും വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​സം​ഭ​വ​ത്തി​ലെ ബാ​ക്കി പ്ര​തി​ക​ളും വാ​ഹ​ന​വും സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.