വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ഇ​ന്ന്
Thursday, December 3, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ക്ര​മീ​ക​രി​ക്കു​ന്ന കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ഇ​ന്നു ന​ട​ക്കും. വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫി​സു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും പ്ര​തി​നി​ധി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ക്കു​ന്ന​ത്.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ - ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പി​ങ്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​ളം നീ​ല​യും നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ളാ​ണു പ​തി​ക്കു​ന്ന​ത്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 15-ൽ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​ത് ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റ് കൂ​ടി ഉ​പ​യോ​ഗി​ക്കും. കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗി​നു ശേ​ഷം കു​റ​ച്ചു മെ​ഷീ​നു​ക​ളി​ൽ മോ​ക് പോ​ൾ ചെ​യ്യും. ഇ​തി​ന്‍റെ ഫ​ലം സ്ഥാ​നാ​ർ​ഥി​ക​ളെ കാ​ണി​ച്ചു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പി​ങ്ക് പേ​പ്പ​ർ സീ​ൽ ചു​റ്റും.
കോ​വി​ഡി​ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗി​നും കൃ​ത്യ​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത ഖോ​സ പ​റ​ഞ്ഞു. സ്ഥ​ല​സൗ​ക​ര്യ​മു​ള്ള​തും വാ​യു സ​ഞ്ചാ​ര​മു​ള്ള​തു​മാ​യ ഹാ​ളു​ക​ളാ​ണ് കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗി​ന് ഒ​രു​ക്കേ​ണ്ട​ത്. ഈ ​ഹാ​ളു​ക​ൾ ഇ​ന്ന​ലെ അ​ണു​വി​മു​ക്ത​മാ​ക്കി. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​കും ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. പ​ര​മാ​വ​ധി 30 പേ​രെ​യേ ഹാ​ളി​ൽ അ​നു​വ​ദി​ക്കൂ. സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലാ​ണു സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നാ​കും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഏ​ഴി​നാ​ണ് ജി​ല്ല​യി​ൽ ഇ.​വി.​എ​മ്മു​ക​ളു​ടേ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടേ​യും വി​ത​ര​ണം.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ 51 മു​ത​ൽ 75 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​യി​ൽ ന​ട​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യും. പാ​സി​ല്ലാ​തെ ആ​രെ​യും കോ​മ്പൗ​ണ്ടി​നു​ള്ള​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന
ക്ലാ​സ് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ല​ഭി​ച്ച പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫി​സ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കാ​യി ഇ​ന്ന് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​കൂ​ടി​യാ​യ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട്, വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളെ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 5.30 വ​രെ വ​ഴു​ത​ക്കാ​ട് കോ​ട്ട​ൺ​ഹി​ൽ സ്‌​കൂ​ളി​ലെ മ​ഹാ​ത്മ​ഗാ​ന്ധി ബ്ലോ​ക്കി​ലും പാ​റ​ശാ​ല, പെ​രു​ങ്ക​ട​വി​ള, അ​തി​യ​ന്നൂ​ർ, നേ​മം, പോ​ത്ത​ൻ​കോ​ട്, വെ​ള്ള​നാ​ട്, നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, കി​ളി​മാ​നൂ​ർ, ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു കീ​ഴി​ൽ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് അ​ന്നേ ദി​വ​സം ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ജി.​എ​ച്ച്.​എ​സ്.​എ​സി​ലു​മാ​ണു ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
പ​രി​ശീ​ല​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഈ ​രേ​ഖ​ക​ൾ തി​രി​ച്ച​റി​യ​ലി​ന്
ഉ​പ​യോ​ഗി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന സ​മ്മ​തി​ദാ​യ​ക​ർ​ക്ക് ഹാ​ജ​രാ​ക്കാ​വു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ ലി​സ്റ്റ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പു​റ​ത്തി​റ​ക്കി. പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ലി​സ്റ്റി​ലെ ഏ​തെ​ങ്കി​ലും ഒ​രു രേ​ഖ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ച്ചാ​ൽ മ​തി.
കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്‌​പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ചി​ട്ടു​ള്ള എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു​മാ​സ​കാ​ല​യ​ള​വി​ന് മു​ൻ​പു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തി​യ​താ​യി പേ​ര് ചേ​ർ​ത്തി​ട്ടു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.