23,329 പ്ര​ചാ​ര​ണോ​പാ​ധി​ക​ള്‍ നീ​ക്കി
Saturday, December 5, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ നി​യ​മം ലം​ഘി​ച്ചു പ​തി​ച്ചി​രു​ന്ന 23,329 പ്ര​ചാ​ര​ണോ​പാ​ധി​ക​ള്‍ ആ​ന്‍റി ഡീ​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് നീ​ക്കം ചെ​യ്ത​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 20,114 പോ​സ്റ്റ​റു​ക​ള്‍, 1,791 ബോ​ര്‍​ഡു​ക​ള്‍, 1,423 ഫ്‌​ളാ​ഗു​ക​ള്‍ എ​ന്നി​വ​യാ​ണ് നീ​ക്കം ചെ​യ്ത​വ​യി​ലു​ള്ള​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും സ്‌​ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രും.

പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൊ​ടി​തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും പ​തി​പ്പി​ക്കു​ന്ന​തു പ​തി​വാ​ണ്. നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു മാ​ത്ര​മേ ഇ​ത്ത​രം പ്ര​ചാ​ര​ണോ​പാ​ധി​ക​ള്‍ സ്ഥാ​പി​ക്കാ​വൂ എ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.