79 ലെ ​പ്ര​സി​ഡ​ന്‍റ് എ​ഴു​പ​തി​ൽ മ​റ്റൊ​ര​ങ്ക​ത്തി​ന്
Saturday, December 5, 2020 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: 1979 ൽ ​നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നെ​ല്ല​നാ​ട് ച​ന്ദ്രശേ​ഖ​ര​ൻ നാ​യ​ർ വീ​ണ്ടു​മൊ​ര​ങ്ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്..എ​ഴു​പ​താം​വ​യ​സി​ൽ . 1995 വ​രെ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ അംഗ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് പി​ള​ർ​ന്ന​പ്പോ​ൾ ഡി​ഐ​സി​യി​ൽ ചേ​ർ​ന്നു. 2005ൽ ​നെ​ല്ല​നാ​ട് ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ നി​ന്ന് ഡി​ഐ​സി​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വാ​മ​ന​പു​രം ബ്ലോ​ക്ക് എ​ൽ​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യി​ൽ ര​ണ്ട​ര വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ശേഷം കോ​ൺ​ഗ്ര​സി​ലേ​യ്ക്ക് മ​ട​ങ്ങി​യെ​ത്തി. പ​ത്ത് വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു നി​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടു​മൊ​ര​ങ്ക​ത്തി​ന് ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​ത്. അ​തും സ്വ​ന്തം ത​ട്ട​ക​മാ​യ നെ​ല്ല​നാ​ട് ത​ന്നെ .

ന​ര​ക​റു​പ്പി​ച്ച് ചെ​റു​പ്പ​മാ​കാ​നൊ​ന്നും ഒ​രു​ക്ക​മ​ല്ല. ന​ര​യ​ല്ല ന​യ​മാ​ണ് മു​ഖ്യ​മെ​ന്നാ​ണ് വി​ശ്വാ​സം.
സി​പി​എ​മ്മി​ന്‍റെ​യും സി​ഐ​ടി​യു​വി​ലെ​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ എ​ൻ.​എ​സ്.​സ​ജീ​വും ബി​ജെ​പി സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ബി​നു​വു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. രാ​ഷ്ട്രീ​യ ശി​ഷ്യ​നാ​യ അ​ഭി​ലാ​ഷ് ശ​ക്ത​നാ​യ റി​ബ​ലാ​യി രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. റി​ബ​ലി​ന് പാ​ര​യാ​യി മൂ​ന്ന് അ​പ​ര​ന്മാ​ർ വേ​റെ​യും.

നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ തലമുതിർന്നയാളാണ് നെ​ല്ല​നാ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ. നെ​ല്ലി​ന്‍റെ നാ​ട്ടി​ലെ മ​ത്സ​രം എ​ല്ലാം കൊ​ണ്ടും ആ​വേ​ശ​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.