എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ കു​റ്റ​പ​ത്ര​വു​മാ​യി യു​ഡി​എ​ഫ്
Saturday, December 5, 2020 12:14 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് കു​റ്റ​പ​ത്രം പു​റ​ത്തി​റ​ക്കി. വൈ​ദ്യു​തി ശ്മ​ശാ​നം എ​വി​ടെ, അ​രു​വി​പ്പു​റം ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ത്ത​തെ​ന്ത്, തൊ​ഴു​ക്ക​ലി​ലെ വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍ തു​റ​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ട് എ​ന്നി​ങ്ങ​നെ 31 ചോ​ദ്യ​ങ്ങ​ള്‍ അ​ക്ക​മി​ട്ട് നി​ര​ത്തി​യി​രി​ക്കു​ന്നു. 2015 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള പ​ല വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പാ​ലാ​ക്കി​യി​ട്ടി​ല്ലാ​യെ​ന്ന് യു​ഡി​എ​ഫ് ഇ​ല​ക്‌​ഷ​ന്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു. കോ​വി​ഡ് കാ​ല ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​രെ​ന്നും ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​വി​ഡ് കാ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സ് മു​ട​ങ്ങി​യ​തെ​ന്തു കൊ​ണ്ടെ​ന്നും കു​റ്റ​പ​ത്രം ചോ​ദി​ക്കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം ന​ഗ​ര​ത്തി​നാ​യി എ​ന്തു ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ഇ​ട​തു​മു​ന്ന​ണി ത​യാ​റാ​ക​ണ​മെ​ന്നും യു​ഡി​എ​ഫ് കു​റ്റ​പ​ത്ര​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.