വൈഎംസിഎ ക്രി​സ്മ​സ് കാ​ര​ൾ നാളെ
Saturday, December 5, 2020 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത ക്രി​സ്മ​സ് കാ​ര​ൾ നാ​ളെ വൈ​കു​ന്നേ​ര​ം ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും.കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കാ​ര​ൾ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ക്വ​യ​റി​നു പു​റ​മേ പേ​രൂ​ർ​ക്ക​ട എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, വ​ഴു​ത​ക്കാ​ട് ശാ​ലോം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പാ​ള​യം സി​എ​സ്ഐ മ​റ്റീ​ർ മെ​മ്മോ​റി​യ​ൽ ച​ർ​ച്ച്, വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പ​രു​ത്തി​പ്പാ​റ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പേ​രൂ​ർ​ക്ക​ട സി​എ​സ്ഐ ച​ർ​ച്ച്, എ​ന്നി​വ​യു​ടെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.