അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​ടി​ക്കാ​ൻ തീ​പാ​റും പോ​രാ​ട്ടം
Saturday, December 5, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​മെ​ത്തു​ന്പോ​ൾ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പോ​രാ​ട്ടം തീ​പാ​റു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് ഇ​റ​ങ്ങി​യ​പ്പോ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി എ​ൽ​ഡി​എ​ഫും വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി എ​ൻ​ഡി​എ​യും തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്.
അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ത​വ​ണ ഭ​ര​ണം കോ​ണ്‍​ഗ്ര​സി​നാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന കാ​ര്യം ഇ​താ​ണ്.
നേ​ര​ത്തെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചി​ട്ടു​ള്ള കെ. ​ര​വി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളെ​യാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ചെ​റു​പ്പ​ക്കാ​രെ ഇ​റ​ക്കി​യ​തി​നാ​ൽ വി​ജ​യ സാ​ധ്യ​ത ഉ​റ​പ്പാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. എ​ൻ​ഡി​എ​യും രം​ഗ​ത്തി​റ​ക്കി​യാ​ണ് മ​ത്സ​രം നേ​രി​ടു​ന്ന​ത്.
വെ​ങ്ങാ​നൂ​ർ, വി​ഴി​ഞ്ഞം, കോ​ട്ടു​കാ​ൽ, അ​തി​യ​ന്നൂ​ർ, കാ​ഞ്ഞി​രം​കു​ളം, ക​രും​കു​ളം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 13 ഡി​വി​ഷ​നു​ക​ളാ​ണ് അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. പാ​റ​ശാ​ല, നേ​മം ബ്ലോ​ക്കു​ക​ളു​മാ​യും നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നു​മാ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു. ഇ​ക്കു​റി സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പ​ടെ 46 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.