നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​യ്ക്ക് പാ​ഞ്ഞു​ക​യ​റി
Saturday, December 5, 2020 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​യ്ക്ക് പാ​ഞ്ഞു​ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12ന് ​സം​സ്ഥാ​ന പാ​ത​യി​ൽ മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട കാ​ര​മ്മേ​ലി സ്വ​ദേ​ശി റോ​ഷ​ൻ (30) പ​രി​ക്കേ​റ്റു.​

വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച ശേ​ഷം എ​തി​ർ വ​ശ​ത്തു​ള്ള ക​ട​യി​ലേ​യ്ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.​

അ​പ​ക​ട​ത്തി​ൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റും ത​ക​ർ​ന്നു. സം​ഭ​വ സ​മ​യം സ്ഥ​ല​ത്ത് ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ക​ട​യു​ടെ മു​ൻ​വ​ശ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.