ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് നീ​ന്ത​ൽ കു​ളം കാ​ടു​മൂ​ടി
Thursday, January 14, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: ല​ക്ഷ​ങ്ങ​ൾ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് നീ​ന്ത​ൽ കു​ളം കാ​ടു ക​യ​റി ന​ശി​ക്കു​ന്നു. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​ള​വും പ​രി​സ​ര​വും ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും തെ​രു​വു നാ​യ്ക്ക​ളു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
24 ല​ക്ഷ​ത്തി നാ​ൽ​പ​തി​നാ​യി​രം രൂ​പ വി​നി​യോ​ഗി​ച്ച് ലോ​ക ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ഏ​ഴ് വ​ർ​ഷം മു​ന്പ് കു​ളം ന​വീ​ക​രി​ച്ചെ​ങ്കി​ലും കു​ളം സം​ര​ക്ഷി​ക്കാ​ൻ ആ​രും ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ൾ കു​ളം ന​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ത്തു നീ​ന്ത​ൽ കു​ളം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ബെ​ഫി പ്ര​തി​ഷേ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന കോ​ർ​പ​റേ​റ്റ് വ​ൽ​ക്ക​ര​ണ​ത്തി​നും സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​നും അ​പ്ര​ൻ​റ്റി​സ്,ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്കും എ​തി​രെ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.
ശാ​ന്തി ന​ഗ​ർ എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​ക​ട​നം ബെ​ഫി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​എ​ൽ.​ദി​ലീ​പ് പ്ര​സം​ഗി​ച്ചു. എ​സ്ബി​ഐ മെ​യി​ൻ ബ്രാ​ഞ്ചി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​ക​ട​നം ന​ബാ​ർ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ബി​ഐ പു​ത്ത​ൻ​ച​ന്ത, വ​ർ​ക്ക​ല, യൂ​ണി​യ​ൻ ബാ​ങ്ക് ക​ഴ​ക്കൂ​ട്ടം, ഫെ​ഡ​റ​ൽ ബാ​ങ്ക് ചി​റ​യി​ൻ​കീ​ഴ്, ഇ​ട​വ തു​ട​ങ്ങി വി​വി​ധ ശാ​ഖ​ക​ൾ​ക്ക് മു​ന്നി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി.