വ​ട്ട​പ്പ​ന്‍​കാ​ട് ക​മ്യൂ​ണി​റ്റി ഹാ​ള്‍ വി​ട്ടു​ന​ല്‍​കു​ന്നി​ല്ലെ​ന്നു പ​രാ​തി
Thursday, January 14, 2021 11:31 PM IST
പാ​ലോ​ട് : ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി നി​ര്‍​മി​ച്ച വ​ട്ട​പ്പ​ന്‍​കാ​ട് ക​മ്യൂ​ണി​റ്റി ഹാ​ള്‍ ഏ​റെ​ക്കാ​ല​മാ​യി ആ​ദി​വാ​സി​ക​ളു​ടെ ഒ​രാ​വ​ശ്യ​ങ്ങ​ള്‍​ക്കും കെ​ട്ടി​ടം വി​ട്ടു​ന​ല്‍​കു​ന്നി​ല്ലെ​ന്നു പ​രാ​തി.
ഊ​രു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് ര​ണ്ട്പ​തി​റ്റാ​ണ്ട് മു​മ്പ് കെ​ട്ടി​ട​സ​മു​ച്ച​യ​മാ​ണ് ഉ​പ​യോ​ഗ​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ​ട്ടി​ക വ​ര്‍​ഗ​വ​കു​പ്പി​ന്‍റേ​തു​ള്‍​പ്പ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. യാ​ത്രാ സൗ​ക​ര്യ​ക്കു​റ​വ്, കെ​ട്ടി​ട​ത്തി​ലെ പോ​രാ​യ്മ എ​ന്നി​വ​കാ​ര​ണം ദൂ​രെ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ര്‍ വ​ന്ന​തു​പോ​ലെ തി​രി​കെ പോ​യി. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​ദി​വാ​സി​ക​ള്‍ താ​മ​സി​ക്കു​ന്ന വ​ട്ട​പ്പ​ന്‍​കാ​ട് വാ​ര്‍​ഡി​ലാ​ണ് പി​ന്നാ​ക്ക ക്ഷേ​മ​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​മ്യൂ​ണി​റ്റി​ഹാ​ള്‍ നി​ര്‍​മി​ച്ച​ത്. സ​മീ​പ​വാ​സി​യും റി​ട്ട. ഹെ​ഡ്മാ​സ്റ്റ​റു​മ​യി​രു​ന്ന വി​ശ്വം​ഭ​ര​ന്‍​കാ​ണി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കി​യ എ​ട്ടു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ര​ണ്ടു​നി​ല​കെ​ട്ടി​ടം പ​ണി​ത​ത്. ര​ണ്ടു ഹാ​ളു​ക​ള്‍, മൂ​ന്ന് ഒാ​ഫീ​സ് മു​റി​ക​ള്‍ എ​ന്നി​ങ്ങ​നെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ഹാ​ള്‍ നി​ര്‍​മി​ച്ച​ത്. കെ​ട്ടി​ടം പ​ണി​തീ​ര്‍​ന്നി​ട്ടും ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ണ്ട​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ഊ​രു​മു​പ്പ​നെ കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ച്ചു. . പി​ന്നീ​ട് ഘ​ട്ടം​ഘ​ട്ട​മാ​യി നാ​ട്ടു​കാ​രു​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ടെ​ലി​വി​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് തി​രി​കെ എ​ടു​ത്തു കൊ​ണ്ടു​പോ​യി.
ഫോ​റ​സ്റ്റ് റൈ​റ്റ് ക​മ്മി​റ്റി(​എ​ഫ്ആ​ര്‍​സി) വി​ളി​ച്ചു ചേ​ര്‍​ക്കാ​നാ​യി ഹാ​ള്‍ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നു ന​ല്‍​കി​യ അ​പേ​ക്ഷ​പോ​ലും പ