കു​രി​ശു​മ​ല​യി​ൽ ക്ലീ​റ്റ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, January 14, 2021 11:31 PM IST
വെ​ള്ള​റ​ട : തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ലെ പ്ര​ഥ​മ ര​ക്ത​സാ​ക്ഷി ഡോ. ​റോ​ബി​ൻ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ആ​റ​യൂ​ർ ക്ലീ​റ്റ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്രം അ​നു​ശോ​ചി​ച്ചു.
1986-ൽ ​തെ​ക്ക​ൻ കു​രി​ശു​മ​ല ക​യ​റാ​ൻ ആ​റ​യൂ​രി​ൽ നി​ന്നും എ​ത്തി​യ ഡോ.​റോ​ബി​ൻ​സ​നും, സ​ഹോ​ദ​ര​ൻ ക്ലീ​റ്റ​സി​നും സു​ഹൃ​ത്ത് മോ​ഹ​ൻ​ദാ​സി​നും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. 1986 ജ​നു​വ​രി 18 ന് ​ഡോ.​റോ​ബി​ൻ​സ​ണ്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.
സാ​ര​മാ​യ പ​രി​ക്ക് പ​റ്റി വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക്ലീ​റ്റ​സും മ​രി​ച്ചു.​സം​ഗ​മ​വേ​ദി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യി​ൽ ഡ​യ​റ​ക്ട​ർ മോ​ണ്‍. ഡോ.​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.