വി​മു​ക്ത​ഭ​ട ദി​നാ​ഘോ​ഷം ന​ട​ത്തി
Thursday, January 14, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: വി​മു​ക്ത​ഭ​ട ദി​നാ​ഘോ​ഷം പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ദ​ക്ഷി​ണ വ്യോ​മ​സേ​ന​യി​ലെ സീ​നി​യ​ർ എ​യ​ർ സ്റ്റാ​ഫ് ഓ​ഫീ​സ​ർ എ​യ​ർ​മാ​ർ​ഷ​ൽ ജെ.​ച​ല​പ​തി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി.​എ​യ​ർ ക​മ​ഡോ​ർ മെ​ഹ​ർ​സിം​ഗ്, ബ്രി​ഗേ​ഡി​യ​ർ എ​ൻ.​പി.​സിം​ഗ്, കേ​ണ​ൽ ദേ​വ​ൻ ര​ഞ്ജി​ത് റാ​യ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. പാ​ങ്ങോ​ട് യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യ് ദ​ക്ഷി​ണ വ്യോ​മ​സേ​ന​യി​ലെ സീ​നി​യ​ർ എ​യ​ർ സ്റ്റാ​ഫ് ഓ​ഫീ​സ​ർ എ​യ​ർ​മാ​ർ​ഷ​ൽ ജെ.​ച​ല​പ​തി, പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ കാ​ർ​ത്തി​ക് ശേ​ഷാ​ദ്രി, ക്യാ​പ്റ്റ​ൻ എ​സ്.​ജോ​ണ്‍ , വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. പാ​ങ്ങോ​ട് ക​രി​യ​പ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​മു​ക്ത​ഭ​ട സം​ഗ​മം ന​ട​ത്തി. ക​ര​സേ​ന​യു​ടെ ആ​ദ്യ​ത്തെ ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫാ​യ ഫീ​ൽ​ഡ് മാ​ർ​ഷ​ൽ കെ.​എം.​ക​രി​യ​പ്പ​യു​ടെ സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​വു​മാ​യും എ​ല്ലാ ജ​നു​വ​രി 14-ാം തീ​യ​തി വി​മു​ക്ത​ഭ​ട ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

1947 യു​ദ്ധ​ത്തി​ൽ വി​ജ​യി​ച്ച ഭ​ട​നാ​യ​ക​നാ​യ അ​ദ്ദേ​ഹം 1949 ജ​നു​വ​രി 15-ാം തീ​യ​തി ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് ആ​വു​ക​യും 1953 ജ​നു​വ​രി 14-ാം തീ​യ​തി വി​ര​മി​ക്കു​ക​യും ചെ​യ്തു. സൈ​നി​ക​ർ ന​ൽ​കി​യ രാ​ജ്യ സു​ര​ക്ഷ​യ്ക്കും ത്യാ​ഗ​ത്തി​നും സ​മ​ർ​പ്പി​ക്കു​ന്ന ആ​ദ​ര​വാ​ണ് വി​മു​ക്ത​ഭ​ട ദി​ന സ്മ​ര​ണ​യി​ലൂ​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.