യു​വാ​ക്ക​ളെ പ​രി​ഹ​സി​ക്കു​ന്ന ബ​ജ​റ്റ് : യു​വ​മോ​ർ​ച്ച
Friday, January 15, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​തും യു​വാ​ക്ക​ളെ പ​രി​ഹ​സി​ക്കു​ന്ന​തു​മാ​ണെ​ന്ന് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​ആ​ർ.​പ്ര​ഫു​ൽ കൃ​ഷ്ണ​ൻ. ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം യു​വാ​ക്ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​വ​ർ അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ അ​ർ​ഹ​ത​പ്പെ​ട്ട പി​എ​സ്‌​സി നി​യ​മ​നം പോ​ലും ല​ഭി​ക്കാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​രാ​ശ​യി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ബ​ജ​റ്റി​ലു​ള്ള​തെ​ന്നും പ്ര​ഫു​ൽ​കൃ​ഷ​ണ​ൻ പ​റ​ഞ്ഞു.