സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി
Friday, January 15, 2021 11:40 PM IST
പാ​ലോ​ട് :കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഡി.​കെ. മു​ര​ളി എം ​എ​ൽ എ ​അ​റി​യി​ച്ചു.
ഗ​വ.​എ​ൽ​പി​എ​സ് ആ​നാ​ട് (ആ​നാ​ട് പ​ഞ്ചാ​യ​ത്ത്),ജി​എ​ച്ച്എ​സ് മ​ട​ത്ത​റ കാ​ണി (പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത്),ജി​എ​ച്ച്എ​സ് ജ​വ​ഹ​ർ കോ​ള​നി (പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത്)​എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത് .