സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ​ർ മ​ത്സ​രം
Sunday, January 17, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ​ർ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 26 വ​രെ http://postercontest.kerala.gov.in ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വി​ഷ​യം: ഇ​നി​യും മു​ന്നോ​ട്ട് ക്ഷേ​മ, വി​ക​സ​ന രം​ഗ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെപാ​ത.​പോ​സ്റ്റ​റു​ക​ൾ എ​ട്ട് ഇ​ഞ്ച് സൈ​സി​ൽ ത​യാ​റാ​ക്ക​ണം. ഒ​രു പോ​സ്റ്റ​റി​ന്‍റെ പ​ര​മാ​വ​ധി സൈ​സ് 25 എം​ബി ആ​യി​രി​ക്ക​ണം.
ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​പ്ലോ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന പോ​സ്റ്റ​റു​ക​ൾ ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ക​ണ്ട് വി​ല​യി​രു​ത്തി സ​മ്മാ​ന​ങ്ങ​ൾ നി​ശ്ച​യി​ക്കും. ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് പോ​സ്റ്റ​റു​ക​ൾ​ക്ക് 5000 രൂ​പ വീ​ത​വും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന 10 പോ​സ്റ്റ​റു​ക​ൾ​ക്ക് 3000 രൂ​പ വീ​ത​വും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 20 പേ​ർ​ക്ക് 1000 രൂ​പ വീ​ത​വും ന​ൽ​കും. വി​ജ​യി​ക​ൾ​ക്ക് പ്ര​ശം​സാ​പ​ത​വും ല​ഭി​ക്കും.
മ​ത്സ​ര​ത്തി​ലെ എ​ൻ​ട്രി​ക​ളു​ടെ പ​ക​ർ​പ്പ​വ​കാ​ശം ഐ ​ആ​ൻ​ഡ്പി​ആ​ർ വ​കു​പ്പി​നാ​യി​രി​ക്കും. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും കൂ​ടു​ത​ൽ പേ​രി​ലെ​ത്തി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ​ർ മ​ത്സ​ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ എ​സ്.​ഹ​രി​കി​ഷോ​ർ പ​റ​ഞ്ഞു.