പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Monday, January 18, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വി​ഴി​ഞ്ഞം ച​ന്ത​യ്ക്ക് സ​മീ​പം ക​രി​യി​ല​ക്കെ​ട്ട് പു​ര​യി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ക്ലീ​റ്റ​സ് (27)നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക്ലീ​റ്റ​സ് ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ​സം​ഘം ഫി​ഷ് ലാ​ൻ​ഡ് ഭാ​ഗ​ത്ത് മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​തു​ക​ണ്ട് അ​തു​വ​ഴി വ​ന്ന പോ​ലീ​സ് പ​ട്രോ​ളിം​ഗ് പാ​ർ​ട്ടി താ​ക്കീ​ത് ന​ൽ​കി പ​റ​ഞ്ഞു വി​ട്ട​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പോ​ലീ​സ് വാ​ഹ​നം തി​രി​കെ വ​ന്ന സ​മ​യം മൂ​ന്നം​ഗ സം​ഘം വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത് ഒാ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ ന​സറി​ൻ (38), ജോ​സ് (32) എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്.​സ​ജി, തി​ങ്ക​ൾ ഗോ​പ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ഒാ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.